Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെനോവോ കെ - 3 നോട്ട് മ്യൂസിക് വിപണിയിലെത്തി

lenovo-k3-note-music

സംഗീതത്തിനു പ്രാധാന്യം നല്കിക്കൊണ്ട് ലെനോവോയുടെ പുതിയ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തി. ഫോണിനു പിന്നിലായി സെറാമിക് സ്പീക്കറും പിടിപ്പിച്ചെത്തുന്ന 'ലെനോവോ കെ - 3 നോട്ട് മ്യൂസിക്' മികച്ച ആംപ്ലിഫിക്കേഷൻ നൽകുന്നതിനായി സ്മാർട്ട് പിഎ ഓഡിയോ ചിപ്പ് ഉൾപ്പടെയാണെത്തുന്നത്. മാക്സ് ആഡിയോ സാങ്കേതികവിദ്യ കൂടി ചേരുന്നതോടെ കെ - 3 നോട്ട് മ്യൂസിക് ഒരു തികഞ്ഞ മ്യൂസിക് ഗാഡ്ജെറ്റ് ആയി മാറും.

1.7 ജിഗാഹെർട്സ് വേഗത നൽകുന്ന ഒരു ഒക്ട കോർ മീഡിയടെക് പ്രോസസർ കരുത്തേകുന്ന ഫോണിന് 2 ജിബി റാമാണുള്ളത്. 16 ജിബി ഇന്റേണൽ സ്റ്റോറേജോടെ എത്തുന്ന ഈ മ്യൂസിക് ഫോണിനെ മാലി-T760 MP2 ജിപിയു ഒരു ഗെയിമിംഗ് ഡിവൈസ് കൂടിയാക്കി മാറ്റും. 1920 x 1080 പിക്സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയോടെ എത്തുന്ന ലെനോവോ കെ - 3 നോട്ട് മ്യൂസിക് സ്മാർട്ട്‌ഫോണ്‍ ആൻഡ്രോയിഡ് 5.0 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ ഫോണിന്റെ ആന്തരിക സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാൻ കഴിയും.401 പിപിഐ പിക്സൽ ഡെൻസിറ്റിയും 178-ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളും നൽകുന്ന ഡിസ്പ്ലേയോട് കൂടിയ ഈ ഫോണ്‍ രണ്ട് സിം സ്ലോട്ടുകളിലും 4 ജി എൽടിഇ ഇന്ത്യൻ ബാൻഡുകൾ പിന്തുണയ്ക്കും. 152.60 x 76.20 x 8.00 എം.എം വലിപ്പമുള്ള ഫോണിന്റെ ഭാരം 150 ഗ്രാമാണ്.

ഡ്യുവൽ എൽഇഡി ഫ്ളാഷ്, ഓട്ടോ ഫോക്കസ് ക്യാമറ എന്നീ സൗകര്യങ്ങളുള്ള ഒരു 13 എംപി റിയർ ക്യാമറയാണ് ലെനോവോ കെ - 3 നോട്ട് മ്യൂസിക്കിന്റേത്. 5 എംപി ഫ്രണ്ട് ക്യാമറ പിടിപ്പിച്ചെത്തുന്ന ഫോണ്‍ 3000 എംഎഎച്ച് ബാറ്ററിയോടെയാണെത്തുന്നത്. 12,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണ്‍ ലെനോവോയുടെ ഓണ്‍ ലൈൻ സ്ടോറിൽ നിന്നും ഇപ്പോൾ 12,499 രൂപയ്ക്ക് വാങ്ങാം. പേൾ വൈറ്റ്, ഒനിക്സ് ബ്ലാക്ക്, ലേസർ യെല്ലോ എന്നീ നിറങ്ങളിൽ വാങ്ങാൻ കഴിയുന്ന ഈ ഫോണിൽ ഇരു സ്ലോട്ടുകളിലും മൈക്രോ-സിമ്മാണ് ഉപയോഗിക്കാൻ കഴിയുക.