Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലിബാബയുടെ സഹസ്ഥാപകൻ വിരമിക്കുന്നു

SWITZERLAND-ECONOMY-POLITICS-DIPLOMACY-SUMMIT

ഇ–കൊമേഴ്സ് രംഗത്തെ ചൈനീസ് അതികായരായ അലിബാബയുടെ സഹസ്ഥാപകനും ഉടമയുമായ ജാക്ക് മാ വിരമിക്കൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിലധിഷ്ഠിതമായ മനുഷ്യസ്നേഹ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മായുടെ തീരുമാനം. 1999ൽ അലിബാബ സ്ഥാപിക്കുന്നതിനു മുമ്പ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാ. തന്‍റെ വിരമിക്കലിനെ ഒരു യുഗത്തിന്‍റെ തുടക്കമായാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മാ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച 54 തികയുന്ന മാ അന്നു തന്നെയാണ് വിരമിക്കുന്നതും. 

jack-ma-alibaba-group

1999ൽ സുഹൃത്തുക്കളിൽ നിന്നും കടമായി വാങ്ങിയ 60,000 ഡോളർ ഉപയോഗിച്ചാണ് അലിബാബ എന്ന കമ്പനിക്ക് മാ തുടക്കം കുറിച്ചത്. അതിവേഗം തന്നെ ലോകത്തെ തന്നെ വലിയ സാന്നിധ്യങ്ങളിലൊന്നായി കമ്പനി വളർന്നു. ഹാങ്ഷുവിലെ തന്‍റെ അപ്പാർട്ട്മെന്‍റിലിരുന്നായിരുന്നു അലിബാബയുടെ ആദ്യകാല പ്രവർത്തനങ്ങൾ മാ നിയന്ത്രിച്ചിരുന്നത്. വസ്തുക്കൾ വിൽക്കാനും വാങ്ങാനും ഓൺലൈൻ അനന്ത സാധ്യത ഒരുക്കുന്നതായുള്ള തിരിച്ചറിവായിരുന്നു ഇത്തരമൊരു സംരംഭത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ചൈനയിലെ ആയോധനകലയായ തായ് ചിയുടെ ആരാധകനായ മാ ജീവനക്കാർക്കിടയിലും ഉപയോക്താക്കൾക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സുമായുള്ള താരതമ്യങ്ങൾക്ക് പലപ്പോഴും ഇതു വഴിവച്ചു. 

SWITZERLAND-ECONOMY-POLITICS-DIPLOMACY-SUMMIT-SPORT

അസൂയാവഹമായ നേട്ടങ്ങളാണ് അലിബാബയും മായും എത്തിപ്പിടിച്ചത്. 420.8 ബില്യൺ ഡോളറാണ് കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി. മായുടെ ആകെയുള്ള ആസ്തിയാകട്ടെ 36.6 ബില്യൺ ഡോളറും. 2006ൽ ചൈനയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ‌ അവസാനിപ്പിക്കാൻ പ്രമുഖ വിപണന സൈറ്റായ ഇബേയെ പ്രേരിപ്പിച്ചത് അലിബാബയുടെ സാന്നിധ്യമായിരുന്നു. 

ഇ–കൊമേഴ്സിനു പുറമെ എഴുത്തിന്‍റെ ബിസിനസിലും താത്പര്യമുള്ള വ്യക്തിയാണ് ജാക്ക് മാ. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മൊബൈൽ കണ്ടന്‍റ് പ്ലാറ്റ്ഫോമായ യുസി വെബ്.