ഇന്നു മുതൽ ഇന്ത്യക്കാരും പുറത്തിറങ്ങും, പിക്കാച്ചുവിനെ പിടിക്കാൻ

ലോക ഗെയിമിംഗ് മേഖലയിലെ നവതരംഗമായ പോക്കിമോൻ ഗോ എന്ന ഒാഗുമെന്റൽ റിയാലിറ്റി ഗെയിം ഇന്ത്യയിലെ ജിയോ ഉപഭോക്താക്കൾക്കും കളിക്കാം. ഇതിനായി ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോൻ കമ്പനിയുമായി ജിയോ കരാറിലെത്തി. ബുധനാഴ്ച മുതൽ ആരംഭിക്കുന്ന പോക്കിമോൻ ഗയിമിൽ, ആയിരത്തിലധികം വരുന്ന റിലയൻസ് ഒാറിജിനൽ സ്റ്റോറുകളും, തിരഞ്ഞെടുക്കുന്ന പങ്കാളികളുടെ ഷോറൂമുകളും പോക്കിസ്കോപ്, അല്ലെങ്കിൽ ജിംസ് (GYMS)) എന്ന പേരിലാകും കാണപ്പെടുക.

ജിയോ ഉപഭോക്താക്കൾക്ക് 4ജി ഡേറ്റാ ശക്തിയിലൂടെ ഡിജിറ്റൽ ജീവിതത്തിലെ എല്ലാ അവസരങ്ങളും ആഹ്ലാദവും നൽകുകയാണ് ലക്ഷ്യം. ജിയോ നെറ്റ്‌വർക്കിലൂടെ പോക്കിമാൻ ഗോ ഇന്ത്യയിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നതായി നിയാന്റിക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറുമായി ജോൺഹാൽകെ പറഞ്ഞു.

ഇന്ത്യയിലെ പോക്കിമോൻ ആരാധകർ പോക്കിമോനെ തിരഞ്ഞ് അയൽപ്പക്കങ്ങളിൽ കയറിയിറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിലയൻസിന്റെ 4ജി എൽറ്റിഇ നെറ്റ് വർക്കിന്റെ ഇടമുറിയാത്തതും, വേഗത്തിലുള്ളതുമായ സേവനത്തിൽ വിശ്വാസമുള്ളതായും അദ്ദേഹം സൂചിപ്പിക്കുന്നു.

ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ പോക്കിമാൻ കളിക്കാർക്ക് പോക്കിമോൻ ഗോ ചാനലിലേക്ക് പ്രവേശിക്കാം. പോക്കിമോൻ ചാനൽ നൽകുന്ന നിർദ്ദേശങ്ങൾ, ടിപ്പുകൾ, പ്രത്യേക പരിപാടികൾ തുടങ്ങിയവ അനുസരിച്ച് കളിക്കാരന് മറ്റ് കളിക്കാർക്ക് ഒപ്പം കൂടാം.

ലോകത്ത് 50 കോടി ഡൗൺ ലോഡുകളുള്ള പോക്കിമോൻ ഗോ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നതായി റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.