റിലയന്‍സ് ജിയോ ഇന്റര്‍നെറ്റ് സേവന രംഗത്തെ മാറ്റിമറിച്ചു: അജയ് വിദ്യാസാഗര്‍

കൊച്ചി∙ രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗം അനുദിനം വര്‍ധിക്കുകയാണെന്നു യുട്യൂബ് ഏഷ്യ പസിഫിക് റീജിണല്‍ ഡയറക്ടറായ അജയ് വിദ്യാസാഗര്‍ പറഞ്ഞു. മൊബൈലിലൂടെ മിനിട്ടില്‍ ശരാശരി 27 സെക്കന്‍ഡ് എങ്കിലും നമ്മള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നുണ്ട്. 300 മില്യണ്‍ ആളുകള്‍ രാജ്യത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നു. 2020ല്‍ 500മില്യണ്‍ ആളുകള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമെന്നാണ് കണക്കുകള്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. റിലയന്‍സ് ജിയോ ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് വന്നതോടെ വലിയ മാറ്റമാണ് വന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഡേറ്റാ ഉപയോഗത്തില്‍ വലിയ മാറ്റം വന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഓരോ വ്യക്തികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ തോതില്‍ ഇന്ത്യ ഒന്നാമതാണ്. ജപ്പാനെക്കാലും അമേരിക്കയേക്കാലും വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടായത്. വനിതകളും, ഗ്രാമീണമേഖലയുമാണ് ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം കൂട്ടുന്നത്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ വനിതകളായിരിക്കും രാജ്യത്ത് 45 %  ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഗൂഗിളും ടാറ്റാ ട്രസ്റ്റുമാണ് ഗ്രാമീണ ഇന്ത്യയിലെ വനിതകളെ ഇന്റര്‍നെറ്റിന്റെ ലോകം പരിചയപ്പെടുത്തിയത്. 20 മില്യണ്‍ വനിതകള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 68% പേരും ഇംഗ്ലീഷിനെക്കാല്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നു. രാജ്യത്തെ വോയിസ് സെര്‍ച്ചില്‍ 270% വര്‍ധനയാണുള്ളത്. ഹിന്ദി ഭാഷയിലെ വോയിസ് സെര്‍ച്ച് 400 % വര്‍ധിച്ചു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരില്‍ 28 ശതമാനവും വോയിസ് ആപ്പുകളുടെ ബ്രാന്‍ഡുകളാണ് തിരയുന്നത്. രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 390 മില്യണ്‍ ആളുകളില്‍ 190 മില്യണ്‍ ആളുകളും ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. 100 ശതമാനം പേര്‍ ഹിന്ദി ഉപയോഗിക്കുന്നു. 100 മില്യണ്‍ ആളുകള്‍ മറ്റു ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നു. പ്രാദേശിക ഭാഷകളുടെ ശക്തി വര്‍ധിക്കുകയാണ്. 2021ല്‍ കണ്‍സ്യൂമര്‍ ട്രാഫിക്കിന്റെ 82 ശതമാനവും വിഡിയോകളായിരിക്കുമെന്നും വിദ്യാസാഗര്‍ പറഞ്ഞു.

യു ടൂബിലെ 100 വിഡിയോകള്‍ക്കെങ്കിലും നൂറുകോടി കാഴ്ച്ചക്കാരുണ്ടായിട്ടുണ്ട്. 165 മില്യണ്‍ ആളുകള്‍ വൈ ദിസ് കൊലവറി പാട്ട് യുടൂബില്‍ കണ്ടു. 92 മില്യണ്‍ ആളുകള്‍ ജിമിക്കി കമ്മല്‍ പാട്ട് യുടൂബില്‍ കണ്ടു. യഥാര്‍ഥ പാട്ടിനേക്കാല്‍ കൂടുതല്‍ ജനങ്ങളുടെ വെര്‍ഷനാണ് ആളുകള്‍ കൂടുതല്‍ കണ്ടത്. ശബ്ദം, ഗ്രാമീണ ഭാഷ, വിഡിയോ എന്നിവ ഇനിയുളള കാലം ഇന്റര്‍നെറ്റിനെ നിര്‍വചിക്കും.

ശബ്ദം, ഗ്രാമീണ ഭാഷ, വിഡിയോ എന്നിവ ഇനിയുളള കാലം ഇന്റര്‍നെറ്റിനെ നിര്‍വചിക്കും. കേരളത്തില്‍ വലിയ വളര്‍ച്ചയാണ് യുടൂബിനുള്ളത്. യുടൂബ് നിരവധിപേര്‍ക്ക് കരിയര്‍ സൃഷ്ടിക്കുന്നു. 20 പ്രൊഡക്ഷന്‍ ഹൗസുകളാണ് ആദ്യഘട്ടത്തില്‍ രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ആയിരങ്ങള്‍ രാജ്യത്ത് കണ്ടന്റ് സൃഷ്ടിക്കുന്നു. 346 ആളുകള്‍ ഒരു ബില്യണില്‍ കൂടുതല്‍ പേര്‍ കണ്ട വിഡിയോ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.