Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നോളജിയും ആശയവുമില്ലാതെ കമ്പനിക്ക് മുന്നോട്ടുപോകാനാകില്ല: രാം ശേഷാദ്രി

Ram-Seshadri-1

കൊച്ചി∙ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള മികച്ച ആശയവും അത് ഉപഭോക്താക്കളിലേക്കെത്തിക്കാനുള്ള കഴിവുമാണ് ഉല്‍പ്പന്നത്തിന്റെ മൂല്യം ഉയര്‍ത്തുന്നതെന്ന് അഡോബി ഡിജിറ്റല്‍ സ്ട്രാറ്റജി ആന്റ് സൊല്യൂഷന്‍സ് മേധാവി രാം ശേഷാദ്രി. മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ സംഗമത്തില്‍ ‘ഇന്നവേഷന്‍സ് ആന്റ് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതികവിദ്യയും ആശയങ്ങളും അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു കമ്പനിക്ക് മുന്നോട്ടുപോകാനാകില്ലെന്നു രാം ശേഷാദ്രി പറഞ്ഞു. ഉല്‍പ്പന്നം ഉപഭോക്താവിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ വിപണിയിലുള്ള മറ്റു കമ്പനികളുമായി വ്യത്യാസം വേണം. ഉല്‍പ്പന്നത്തിന്റെ ഗുണത്തിലും അത് അവതരിപ്പിക്കുന്ന ആശയത്തിലും വ്യത്യാസം ഉണ്ടാകണം. ഉല്‍പ്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് ഉപഭോക്താവിന്റെ സംതൃപ്തിക്ക് വളരെ പ്രാധാന്യമുണ്ട്. ഇതിനു ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ജനങ്ങളെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ ഉണ്ടാകണം. ഉപഭോക്താവിന് ഉല്‍പ്പന്നത്തെക്കുറിച്ച് ധാരണയുണ്ടാകുന്നതിനുള്ള നടപടി വേണം. ഉല്‍പ്പന്നത്തിനു വിപണി മൂല്യം ഉണ്ടാകണം.

ഉപഭോക്താവിനെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഡിജിറ്റല്‍ ലോകത്ത് പരസ്യത്തിനു വലിയ പ്രാധാന്യമുണ്ട്. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള അ റിയിപ്പ് യൂടൂബിലോ ബ്ലോഗിലോ വിഡിയോ ആയോ നല്‍കുമ്പോള്‍ മൂന്നു ഘടകങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമത്തേത് കലാപരമായ ഘടനയാണ്. പരസ്യങ്ങള്‍ക്ക് കലാപരമായ മികവുണ്ടായാലേ ഉല്‍പ്പന്നം ഉപഭോക്താവിനെ ആകര്‍ഷിക്കൂ. രണ്ടാമത്തേത് സയന്‍സാണ്. കലാപരമായ മികവിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കാന്‍ കഴിയണം. അതു ശാസ്ത്രീയമാകണം. ഉപഭോക്താവിനെ പരസ്യം ബോധവല്‍ക്കരിക്കണം. ഇതോടൊപ്പം , ഏതു മീഡിയയില്‍കൂടി സന്ദേശം ഫലപ്രദമായി ജനങ്ങളിലെത്തിക്കാം എന്നതും പരിഗണിക്കണം. ഏതു തരം ഓഡിന്‍സിനെയാണ് അഭിമുഖീകരിക്കുന്നത് എന്നത് കമ്പനികള്‍ പരിശോധിക്കേണ്ടതുണ്ട്. മികച്ച ആശയം മികച്ച മീഡിയത്തിലൂടെ നല്‍കിയാല്‍ വിപണിയില്‍ വലിയ ഫലം ഉണ്ടാക്കാനാകും. 

ബിസിനസ് സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഉപഭോക്താവിനെ അറിയുകയെന്നത് പ്രധാന്യമാണ്. ബ്രാന്‍ഡുകള്‍ ഉല്‍പ്പന്നം മെച്ചപ്പെടുത്തുന്നതിലാണ് ആദ്യപരിഗണന നല്‍കുന്നത്. എന്നാല്‍ ആരാണ് തങ്ങളുടെ ഉപഭോക്താവ് എന്താണ് അവരുടെ താല്‍പര്യം എന്നും മനസിലാക്കണം. ഉപഭോക്താവിന്റെ നിലനിര്‍ത്താന്‍ അവരുടെ വിപണിയിലെ സഞ്ചാരം മനസിലാക്കേണ്ടതുണ്ട്. അതിനു ഉപഭോക്താവിന്റെ വിപണിയിലെ താല്‍പര്യങ്ങള്‍ മനസിലാക്കണം. കൃത്യമായ വിവരങ്ങള്‍ ഉപഭോക്താവിനു നല്‍കാന്‍ കമ്പനിക്ക് കഴിയുന്നില്ലെങ്കില്‍ ഉപഭോക്താവ് ഉല്‍പ്പന്നം ഉപേക്ഷിക്കും. അതിനാല്‍ വിപണിയിലെ ഡിജിറ്റല്‍ സാന്നിധ്യം ആവശ്യമാണ്. ഇതിനായി മികച്ച രീതയിലുള്ള പരസ്യങ്ങള്‍ ഉണ്ടാകണം. ഉപഭോക്താവിന് ശരിയായ വിവരങ്ങള്‍ നല്‍കാന്‍ കഴിയണം. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയാലേ ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ താരമത്യം സാധ്യമാകൂ. 

ഒരു ഉപഭോക്താവിനോട് എങ്ങനെ ഇടപെടുന്നു എന്നതാണ് അവരെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്ന ആദ്യഘടകം. ഉപഭോക്താവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.