Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡിജിറ്റൽ പരിവർത്തനമില്ലാത്ത വ്യവസായങ്ങൾ തിരിച്ചടി നേരിടേണ്ടി വരും’

Ram-Seshadri-2

കൊച്ചി∙ കാലാനുസൃതമായ ഡിജിറ്റൽ പരിവർത്തനത്തിനു തയാറാകാത്ത പകുതി ബിസിനസുകളെങ്കിലും വരുന്ന അഞ്ചു വർഷത്തിനകം അടച്ചു പൂട്ടൽ നേരിടേണ്ടി വരുമെന്ന് അഡോബി ഡിജിറ്റൽ സ്ട്രാറ്റജി ആൻഡ് സൊലൂഷൻസ് മേധാവി രാം ശേഷാദ്രി. ബിസിനസ് ലക്ഷ്യത്തിലേയ്ക്കുള്ള കൃത്യമായ ഫോക്കസും അവശ്യമായ പരിവർത്തനവും ഉപഭോക്താവിനെ കൃത്യമായി തിരിച്ചറിഞ്ഞുള്ള പ്രതികരണവും ഉണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് നിലനിൽപുള്ളൂ.

ഡേറ്റ ചിലവു കുറഞ്ഞതും ഉയർന്ന ഗുണനിലവാരമുള്ള വിഡിയോകളും പ്ലാറ്റ്ഫോമുകളും വ്യാപകമായതും ഡിജിറ്റൽ വിഡിയോ ബിസിനസിന് ഭാവിയിൽ നേട്ടമാകും. പരസ്യവിപണി ഉപയോഗപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് ഇതുവഴി സാധിക്കും. ഉപയോക്താവിന്‍റെ അഭിരുചി തിരിച്ചറിഞ്ഞ് കണ്ടന്‍റ് ലഭ്യമാക്കുകയാണ് വേണ്ടത്. വൈറൽ വിഡിയോകളുടെ നിർമാണത്തിൽ കൃത്യമായ പ്ലാനിങ് ആവശ്യമുണ്ട്. വിഡിയോകളുടെ അതുല്യതയും പ്രധാനപ്പെട്ടതാണ്. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ അംഗീകരിച്ചുകൊണ്ടുള്ള വിഡിയോ നിർമാണം മാത്രമേ ഫലപ്രദമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

LIVE UPDATES

'സ്റ്റോക്ക് മാര്‍ക്കറ്റിങ് രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ധിക്കുന്നു' സ്റ്റോക്ക് മാര്‍ക്കറ്റിങ് രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്നു ജിയോജിത്ത് ഫിനാൻഷ്യൽ സര്‍വീസസ് എക്സി. ഡയറക്ടർ എ.ബാലകൃഷ്ണൻ. മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ സംഗമത്തില്‍ ‘ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്‍ ട്രാന്‍സാക്ഷന്‍ ഓഫ് ഫിനാഷ്യല്‍ അസെറ്റ്സ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണി വിവരങ്ങള്‍ ഇന്ന് എല്ലായിടത്തും ലഭ്യമാണ്. എന്നാല്‍ അതു വിശകലനം ചെയ്തു തീരുമാനം എടുക്കുന്നതിലാണ് കാര്യം. അതിനായി ശരിയായി വിശകലനം ചെയ്ത ഡേറ്റ വേണം.എങ്ങനെ ചെലവ് കുറയ്ക്കാം, വ്യാപാരം വര്‍ധിപ്പിക്കാം എന്നാണ് കമ്പനികള്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായി റോബോട്ടിക് പ്രോസസ് ആപ്ലിക്കേഷനുകള്‍ ഉപയോഗത്തിലെത്തിയിട്ടുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളിലൂടെ  ഇടപാടുകളിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിൾ വൈകാതെ മലയാളം സംസാരിച്ചു തുടങ്ങും: അജയ് വിദ്യാസാഗർ

മലയാളത്തിലുള്ള ഗൂഗിൾ അസിസ്റ്റൻസ് അണിയറയിൽ ഒരുങ്ങുന്നതായി യുട്യൂബ് ഇന്ത്യ പസഫിക് മേധാവി അജയ് വിദ്യാസാഗർ. ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ലോഞ്ചിങ് ഡേറ്റ് ഇപ്പോൾ പറയാനാവില്ല. നിലവിൽ ഹിന്ദിയിൽ ഗൂഗിൾ അസിസ്റ്റൻസ് സൗകര്യം ലഭ്യമാണ്. ഈ വർഷം ഗൂഗിൾ അസിസ്റ്റൻസ് പ്രഖ്യാപിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വോയ്സ് സേർച്ചിന് 400 ശതമാനം വർധനവാണ് ഹിന്ദിയിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം മനോരമഓൺലൈൻ  ടെക്സ്പെക്റ്റേഷൻസിൽ പറഞ്ഞു.

യു ടൂബിലെ 100 വിഡിയോകള്‍ക്കെങ്കിലും നൂറുകോടി കാഴ്ച്ചക്കാരുണ്ടായിട്ടുണ്ട്. 165 മില്യണ്‍ ആളുകള്‍ വൈ ദിസ് കൊലവറി പാട്ട് യുടൂബില്‍ കണ്ടു. 92 മില്യണ്‍ ആളുകള്‍ ജിമിക്കി കമ്മല്‍ പാട്ട് യുടൂബില്‍ കണ്ടു.  ശബ്ദം, ഗ്രാമീണ ഭാഷ, വിഡിയോ എന്നിവ ഇനിയുളള കാലം ഇന്റര്‍നെറ്റിനെ നിര്‍വചിക്കും. ശബ്ദം, ഗ്രാമീണ ഭാഷ, വിഡിയോ എന്നിവ ഇനിയുളള കാലം ഇന്റര്‍നെറ്റിനെ നിര്‍വചിക്കും. കേരളത്തില്‍ വലിയ വളര്‍ച്ചയാണ് യുടൂബിനുള്ളത്. യുടൂബ് നിരവധിപേര്‍ക്ക് കരിയര്‍ സൃഷ്ടിക്കുന്നു. 20 പ്രൊഡക്ഷന്‍ ഹൗസുകളാണ് ആദ്യഘട്ടത്തില്‍ രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ആയിരങ്ങള്‍ രാജ്യത്ത് കണ്ടന്റ് സൃഷ്ടിക്കുന്നു. 346 ആളുകള്‍ ഒരു ബില്യണില്‍ കൂടുതല്‍ പേര്‍ കണ്ട വിഡിയോ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. 

വൈറൽ വിഡിയോ നിർമിക്കാൻ പ്രത്യേകിച്ച് കൂട്ടുകളൊന്നുമില്ല. ഡിജിറ്റൽ വിഡിയോ നിർമിക്കുമ്പോൾ ഏറ്റവും മികച്ച ഒരു സ്റ്റോറി പറയുക, അത് ആളുകളിൽ എത്തിക്കുന്നത് എപ്രകാരം, ഏതു സ്ക്രീനിനും വഴങ്ങുന്നത് എന്നു തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വിഡിയോ വൈറലാകുന്നത്. ഒരു നിശ്ചിത സമയത്ത് പ്രോഗ്രാം കാണുന്ന കാലം കഴിഞ്ഞതോടെ വിഡിയോ പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. പ്രാദേശിക ഭാഷകളിൽ നിർമിക്കപ്പെടുന്ന വിഡിയോ കണ്ടന്റുകളാണ് വരും നാളുകളിൽ നിർണായകമാകുന്നത്. 

നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ല. ഇതിന്റെ കാരണം രണ്ടും രണ്ടു തരത്തിലാണ് ആളുകളിലെത്തുന്നത്. യുട്യൂബ് ഓൺലൈൻ വിഡിയോകൾ പരസ്യങ്ങളെ ആശ്രയിച്ചുള്ളതാണ്. യുട്യൂബ് വിഡിയോ കാണുന്നവർക്ക് കണ്ടന്റിനൊപ്പം പരസ്യവും വരുന്നതാണ് യുട്യൂബിന്റെ സ്വഭാവം. അതേ സമയം മറ്റ് പ്ലാറ്റ്ഫോമുകൾ ആദ്യം തന്നെ പണം അടച്ചുള്ള വരിക്കാരെ ആശ്രയിച്ചുള്ളതാണ്. ഗൂഗിളിന് സബ്സ്ക്രൈബ് ചെയ്തുള്ള പ്ലാറ്റ്ഫോം ഉണ്ടെങ്കിലും അത് അമേരിക്കയിലാണ്. വളരെ ചെറിയൊരു അളവ് വിഡോയകൾ മാത്രമാണ് ഇതിനെ ആശ്രയിച്ചിട്ടുള്ളത്. വിർച്വൽ റിയാലിറ്റി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിഡിയോകളും വളരെ ചെറിയഅംശം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്റർനെറ്റ് മിഡിയയിലെ മറ്റ് പ്ലാറ്റ്ഫോമുകൾ യൂട്യൂബിന് വെല്ലുവിളി ഉയർത്തുന്നില്ലെന്നും അജയ് വിദ്യാസാഗർ പറഞ്ഞു. 

മൊബൈലിലൂടെ മിനിട്ടില്‍ ശരാശരി 27 സെക്കന്‍ഡ് എങ്കിലും നമ്മള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നുണ്ട്. 300 മില്യണ്‍ ആളുകള്‍ രാജ്യത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നു. 2020ല്‍ 500മില്യണ്‍ ആളുകള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമെന്നാണ് കണക്കുകള്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. റിലയന്‍സ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് വന്നതോടെ വലിയ മാറ്റമാണ് വന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഡേറ്റാ ഉപയോഗത്തില്‍ വലിയ മാറ്റം വന്നു. ഓരോ വ്യക്തികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ തോതില്‍ ഇന്ത്യ ഒന്നാമതാണ്. ജപ്പാനെക്കാലും അമേരിക്കയേക്കാലും വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടായത്. വനിതകൾക്കിടയിലും ഗ്രാമീണമേഖലയുമാണ് ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം കൂട്ടുന്നത്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ വനിതകളായിരിക്കും രാജ്യത്ത് 45 % ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഗൂഗിളും ടാറ്റാ ട്രസ്റ്റുമാണ് ഗ്രാമീണ ഇന്ത്യയിലെ വനിതകളെ ഇന്റര്‍നെറ്റിന്റെ ലോകം പരിചയപ്പെടുത്തിയത്. 20 മില്യണ്‍ വനിതകള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. 68% പേരും ഇംഗ്ലീഷിനെക്കാല്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നു. വോയിസ് സെര്‍ച്ചില്‍ 270 ശതമാനം വര്‍ധന ദൃശ്യമായി. ഹിന്ദി വോയിസ് സെര്‍ച്ചില്‍ 400 ശതമാനം വര്‍ധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വിവരങ്ങളുടെ അതിഭാരം വെല്ലുവിളി: രാഹുൽ വെങ്ങാലിൽ

മാർക്കറ്റിങ്ങിൽ വിവരങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണെങ്കിലും വിവരങ്ങളുടെ അതിഭാരമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് രാഹുൽ വെങ്ങാലിൽ. അധിക വിവരങ്ങൾകൊണ്ട് അവയെ ഉപയോഗിക്കാനാവാത്ത അവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്. കൺമുൻപിലുള്ളതിനേക്കാൾ കാണാനാവാത്ത വെല്ലുവിളികളാണ് ഏതൊരു ബിസിനസിനും മുന്നിലുള്ളത്. പ്രത്യേകിച്ചും ടെക്നോളജി ബിസിനസുകളിൽ. നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതും അനിശ്ചിതത്വങ്ങളെ കാണാനുള്ള കഴിവും വിവരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാമാണ് ഒരു ബിസിനസിനെ വിജയത്തിലേയ്ക്ക് നയിക്കുന്നതെന്നും രാഹുൽ പറയുന്നു.

സിനിമ എന്ന് റിലീസ് ചെയ്താൽ ഹിറ്റാകും?; ‘സ്പൈഡർമാൻ’ ഡേറ്റ പറയും ഉത്തരം

സിനിമ കാണാനെത്തുന്നവരുടെ എണ്ണത്തെ ഡേറ്റ അനലിറ്റിക്സ് ബാധിക്കുമോ? ഉവ്വെന്നാണ് ഈ ചോദ്യത്തിന്റെ ഉത്തരം. പറയുന്നത് മീഡിയ മെഷർമെന്റ്–ഡേറ്റ അനലിറ്റിക്സ് കമ്പനിയായ കോംസ്കോർ ഡയറക്ടർ രാമാനുജം പോബ്ബിസെത്തിയും. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻസ് 2018ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പൈഡർമാൻ സീരീസിൽ ഏറ്റവും അവസാനമിറങ്ങിയ ചിത്രമാണ് ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത്.

ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് മുൻകാലത്ത് ഇതേ കാലയളവിൽ റിലീസ് ചെയ്ത കോമിക് ചിത്രങ്ങൾ എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്നു പരിശോധിച്ചു. എത്ര പേര്‍ വന്നു, എപ്പോഴെല്ലാമാണ് കൂടുതൽ പേർ വന്നത്, ചിത്രത്തിന്റെ കലക്‌ഷൻ...തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണനയിലെത്തി. തുടർന്ന് ഏറ്റവും മികച്ച സമയം നോക്കിയായിരുന്നു റിലീസ്. ഇത്തരത്തിൽ ഡേറ്റ അനലിറ്റിക്സ് ഉപയോഗപ്പെടുത്തിയുള്ള സിനിമ റിലീസിങ് യുഎസില്‍ പതിവായിട്ടുണ്ട്. ഇന്ത്യയിൽ പക്ഷേ ‘മൂവി മെഷർമെന്റ്’ രീതി പച്ചപിടിച്ചു വരുന്നേയുള്ളൂ. പിവിആർ പോലുള്ള മൾട്ടിപ്ലക്സുകളുമായി ചേർന്ന് ഇന്ത്യയിലും ഡേറ്റ ശേഖരണത്തിന് കോംസ്കോർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

മനോരമ ഓണ്‍ലൈന്‍ സിഇഒ മറിയം മാമന്‍ മാത്യു സ്വാഗത പ്രസംഗം നടത്തി. കേരളത്തെ തകര്‍ത്ത പ്രളയ സമയത്ത് സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് എത്രത്തോളം സഹായകരമായെന്ന് നാം കണ്ടതാണ്. സാങ്കേതികവിദ്യയുടെ ഏകോപനത്താല്‍ നിരവധിപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ 65 ശതമാനംപേര്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി സാങ്കേതികവിദ്യ മാറി. ഡിജിറ്റല്‍ സാക്ഷരത കേരളത്തില്‍ ഓരോദിവസവും വര്‍ധിക്കുകയാണെന്നും മറിയം മാമന്‍ മാത്യു പറഞ്ഞു.

വിവിധ സ്ഥാപനങ്ങൾ സ്വന്തം വളർച്ചയ്ക്കു വേണ്ടി വൻതോതിൽ ഡേറ്റ ഉപയോഗിക്കുന്ന കാലമാണിത്. ഒട്ടേറെ പേർ ഇക്കാര്യത്തിൽ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കിരുബ ശങ്കർ (ബിസിനസ് ബ്ലോഗിങ്) പറഞ്ഞു.

റീബിൽഡ്, റീഗെയിൻ, റീട്ടെയിൻ ഡിജിറ്റൽ ബിസിനസ് എന്നതാണ് രണ്ടാം ഡിജിറ്റൽ സംഗമത്തിന്റെ പ്രധാന ആശയ, സംവാദ ചേരുവ. ഡേറ്റ ആൻഡ് അനലറ്റിക്സ്, വിഡിയോ, ഡിജിറ്റൽ ഇന്നവേഷൻ, എമേർജിങ് മീഡിയ ആൻഡ് ഹോംഗ്രോൺ സ്റ്റാർട്ടപ്പ് എന്നീ വിഭാഗങ്ങളായാണ് ഒരു ദിവസം നീളുന്ന ഡിജിറ്റൽ സംഗമം ഒരുക്കിയിട്ടുള്ളത്.

വിദ്യാഭ്യാസം, സപ്ലൈ ചെയിൻ, ഡിജിറ്റൽ പേയ്മെന്റ്, ബയോ കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകളിലൂടെ മികവു തെളിയിച്ചവരുടെ വിജയഗാഥകൾ ചർച്ച ചെയ്യപ്പെടുന്ന പ്രത്യേക വിഭാഗം ഇത്തവണത്തെ ഡിജിറ്റൽ സംഗമത്തിന്റെ ഭംഗി കൂട്ടും. അക്യുമെൻ ഫണ്ട് പാർട്ണറും കർഷകനുമായ നാഗരാജ പ്രകാശം ആണ് ഇൗ വിഭാഗത്തിലെ ചർച്ചകൾക്കു നേതൃത്വം നൽകുക.

ജിയോജിത് ഫിനാൽഷ്യൽ സർവീസസ് മുഖ്യപ്രായോജകരും അഡോബി, അക്കാമെ എന്നിവർ സഹപ്രായോജകരും ഹ്യൂണ്ടായ് (ട്രാവൽ), ഹൈഫെക്സ് (സാങ്കേതികം), ഹോട്ടൽ ക്രൗൺ പ്ലാസ (ഹോസ്പിറ്റാലിറ്റി), എന്നിവർ പാർട്ണർമാരുമാണ്. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

ടെക്സ്പെക്റ്റേഷൻസ് 2018: എല്ലാം ആപ്പിൽ

ടെക്സ്പെക്റ്റേഷന്‍സ് 2018 സംബന്ധിച്ച എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ കയറി Techspectations 2018 സേർച് ചെയ്താൽ ആപ്പ് ലഭിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ ടെക്സ്പെക്റ്റേഷൻസ് 2018 ന്റെ ഷെഡ്യൂൾ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, ഡെലിഗേറ്റ് പാസ് തുടങ്ങിയവ ലഭിക്കും. ഓരോ വിവരവും നോട്ടിഫിക്കേഷനായി അറിയിക്കുകയും ചെയ്യും. ഡിജിറ്റൽ സംഗമത്തിൽ പങ്കെടുക്കാനെത്തുന്നവർക്കുള്ള പാസ് വിതരണവും ആപ്പ് വഴിയാണ്.

ടെക്സ്പെക്റ്റേഷൻസ് 2018 ആപ് – ആൻഡ്രോയിഡ്

ടെക്സ്പെക്റ്റേഷൻസ് 2018 ആപ് – ഐഒഎസ്

ധനകാര്യസേവന സ്ഥാപനമായ ജിയോജിത് (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്) ആണ് ടെക്സ്പെക്റ്റേഷന്‍സ് 2018 ന്റെ ടൈറ്റിൽ സ്പോൺസർ. ഓൺലൈൻ വഴിയുള്ള ഓഹരി കച്ചവട സേവനങ്ങൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ എന്നിവ നൽകുന്ന ജിയോജിത്ത്, സാമ്പത്തിക സേവന രംഗത്ത് ഇന്ത്യയിൽ മുൻ നിരയിലുള്ള കമ്പനിയാണ്. ഓഹരികൾ, ഡെറിവേറ്റീവ്സ്, കറൻസി ഫ്യൂച്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നീ മേഖലകളിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിൽ ജിയോജിത് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.