ഇൻസ്റ്റഗ്രാം പണിമുടക്കിയത് മണിക്കൂറുകൾ, സർവീസ് നിശ്ചലമായി!

ജനപ്രിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം പണിമുടക്കി. കഴിഞ്ഞ രാത്രിയാണ് ഇന്ത്യയിലെ മിക്കവർക്കും ഇൻസ്റ്റഗ്രാം സേവനങ്ങൾ ലഭിക്കാതെ വന്നത്. ഇൻസ്റ്റഗ്രാം പണിമുടക്കിയതായി നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലെ ന്യൂസ് ഫീഡിലെ പ്രശ്നങ്ങളാണ് 50 ശതമാനം പേരും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 26 ശതമാനം പേർക്ക് ലോഗിൻ ചെയ്യുന്നതിനും പ്രശ്നമുണ്ട്. 21 ശതമാനം പേർക്ക് ഇൻസ്റ്റാംഗ്രാം വെബ്സൈറ്റും കിട്ടുന്നില്ല.

ഫോട്ടോകൾ ലൈക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പോലും ഇൻസ്റ്റഗ്രാം ലോഗൗട്ട് ആയി എന്നാണ് ചിലർ പരാതിപ്പെട്ടത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇൻസ്റ്റഗ്രാം ഡൗണായത്. ദിവസങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിന്റെ കീഴിലുള്ള മറ്റൊരു ആപ്ലിക്കേഷനായ വാട്സാപ്പും പണിമുടക്കിയിരുന്നു.