ആരും പറഞ്ഞില്ല, എവിടെയും കേട്ടില്ല, വാട്സാപ്പിലെ ആ രഹസ്യം

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ്പ് ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഓരോ ഫീച്ചറുകളും വൻ ആഘോഷത്തോടെയാണ് ഉപയോക്താക്കൾ സ്വീകരിക്കുന്നത്. എന്നാൽ കൂടുതൽ പേരും അറിയാത്ത ചില ഫീച്ചറുകൾ ഇപ്പോഴും വാട്സാപ്പിലുണ്ട്. ചില ഫീച്ചറുകൾ മാത്രാണ് പലരും പരീക്ഷിച്ചിരിക്കുന്നത്. ചിലതൊക്കെ ഹിഡനായി തന്നെ കിടക്കുന്നു.

അത്തരമൊരു ഫീച്ചറിന്റെ കാര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പ് വഴി തന്നെ പ്രചരിച്ചിരുന്നത്. സ്ഥിരമായി വാട്സാപ്പിൽ കുത്തിയിരിക്കുന്നവർ പോലും ഈ ഫീച്ചറിനെ കുറിച്ച് അറിഞ്ഞിട്ടില്ലായിരുന്നു. വാട്സാപ്പ് വോയ്സ്‌ മെസേജ് രഹസ്യമായി കേൾക്കാവുന്ന ഫീച്ചറാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്, അതും ഇയർഫോൺ ഇല്ലാതെ.

നിലവിൽ വാട്സാപ്പ് വഴി ലഭിക്കുന്ന വോയ്സ് മെസേജുകൾ ഹെ‍ഡ്സെറ്റ്, ലൗഡ്സ്പീക്കർ ഉപയോഗിച്ചാണ് കേൾക്കാറ്. എന്നാൽ ഫോൺ ചെവിയോടു ചേർത്തു പിടിച്ചാൽ വോയ്സ് മെസേജ് രഹസ്യമായി കേൾക്കാം. കോൾ ചെയ്യുമ്പോൾ ശബ്ദം പുറത്തു കേൾക്കാറില്ല. ഇതു പോലെ തന്നെ വാട്സാപ്പ് വോയ്സ് മെസേജും കേൾക്കാം.

വോയ്‌സ് മെസേജിൽ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ ചെവിയോട് ചേര്‍ത്തുപിടിച്ചാൽ മതി, പുതിയ ഫീച്ചര്‍ ആസ്വദിക്കാം. ലൗഡ് സ്പീക്കറിൽ കേട്ടിരുന്ന ശബ്ദം പെട്ടെന്ന് ഇയര്‍ പീസിലേക്ക് മാറും.