Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ ഉപകാരപ്രദം, മികച്ചത്

whatsapp-logo.jpg.image.784.410

ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ് കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പുതിയ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വാട്സാപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിലൊന്ന് യൂസര്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ പാനലില്‍ വച്ച് തന്നെ ഒരു മെസേജ് വായിച്ചതായി (Mark as Read) അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു ഫീച്ചറാണ്. കൂടാതെ നോട്ടിഫിക്കേഷന്‍ പാനലില്‍ വച്ച് തന്നെ യൂസര്‍മാര്‍ക്ക് ഒരു ചാറ്റ് മ്യൂട്ട് ചെയ്യാന്‍ കഴിയുന്ന മറ്റൊരു ഫീച്ചറുമാണ് വാട്സാപ്പ് ഇപ്പോള്‍ പരീക്ഷിക്കുന്നതെന്ന് ഡബ്ല്യുഎബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

'മാര്‍ക് ആസ് റീഡ്' ഫീച്ചര്‍ വാട്സാപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ 2.18.214 പതിപ്പിലാണ്‌ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ടെസ്റ്റേഴ്സിനും ലഭ്യമായിട്ടില്ല. പുതിയ 'മാര്‍ക് ആസ് റീഡ്' ഫീച്ചര്‍ വഴി ഉപയോക്താവിന് ചാറ്റ് അല്ലെങ്കില്‍ ആപ്പ് തുറക്കാതെ നേരിട്ട് നോട്ടിഫിക്കേഷന്‍ പാനലില്‍ വച്ച് തന്നെ ആ സന്ദേശം വായിച്ചതായി മാര്‍ക്ക് ചെയ്യാന്‍ കഴിയും.

ഇപ്പോള്‍, ഈ ഫീച്ചര്‍ ലഭ്യമല്ലാത്തതിനാല്‍ ഉപയോക്താവിന് സന്ദേശം വായിച്ചതായി രേഖപ്പെടുത്തണമെങ്കില്‍ ആപ്പ് തുറന്ന് 'മാര്‍ക് ആസ് റീഡി'ല്‍ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. അതേസമയം, നിലവില്‍ കമ്പനി നോട്ടിഫിക്കേഷന്‍ പാനലില്‍ തന്നെ 'റിപ്ലൈ' ഓപ്ഷന്‍ നല്‍കുന്നുണ്ട്. ഈ റിപ്ലൈ ബട്ടണ്‍ നിലനിര്‍ത്തിക്കൊണ്ടാകും പുതിയ 'മാര്‍ക് ആസ് റീഡ്' ബട്ടണും നോട്ടിഫിക്കേഷന്‍ പാനലില്‍ നല്‍കുക.

അതേസമയം, പുതിയ 'മ്യൂട്ട്' ഓപ്ഷന്‍, ഉപയോക്താവിന് വാട്സാപ്പ് ആപ്പ് തുറക്കാതെ തന്നെ ഒരു ചാറ്റ് നേരിട്ട് നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്ന് തന്നെ മ്യൂട്ട് ചെയ്യുന്നത് സാധ്യമാക്കുന്നു. ഈ രണ്ട് ഫീച്ചറുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെങ്കില്‍ വാട്സാപ്പിന്റെ നോട്ടിഫിക്കേഷന്‍ പാനലിന് ഉടനെ പുതിയ ലുക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ഫീച്ചറുകള്‍ ഉടന്‍ തന്നെ ബീറ്റ ടെസ്റ്റേഴ്സിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും ലഭ്യമാകും.വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ ഉപകാരപ്രദം, മികച്ചത് | WhatsApp Feature | Socialmedia News | Manorama Online

related stories