Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ ഹലോ പറയാൻ ടിക്ക് ടോക്ക് നിർമാതാക്കളിൽ നിന്നും സോഷ്യൽ മീഡിയ ആപ്

helo

മൊബൈൽ വിപ്ലവം വന്നതോടെ സമൂഹമാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായവരുടെ സംഖ്യ അനുദിനം വർധിക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം ആരംഭിച്ചവർ വരെ സോഷ്യൽ മീഡിയയിൽ മുങ്ങിപൊങ്ങുന്നവരാണ്. ഈ വാട്സാപ്പും ട്വിറ്ററും ടിക്ക് ടോക്കും ഫെയ്സ്ബുക്കുമെല്ലാം മലയാളത്തിലായിരുന്നെങ്കിൽ എന്നു ചിന്തിക്കാത്തവർ കുറവാകും. ഈ ചിന്തകൾക്കൊപ്പം ചലിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് പുതുതായി എത്തിയിരിക്കുന്ന ഹലോ. ടിക്ക് ടോക്ക് നിർമാതാക്കളായ ബൈറ്റ്ഡാൻസ് (bytedance) കമ്പനിയാണ് ഹലോയും സോഷ്യൽ ലോകത്തേക്കെത്തിക്കുന്നത്.

ഹലോയിലൂടെ പ്രാദേശിക ഭാഷയിൽ ഉള്ളടക്കം സൃഷ്ടിക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും കഴിയുന്നുവെന്നത് തന്നെയാണ് മുഖ്യ പ്രത്യേകത. അതിനാൽ തന്നെ വലിയ സ്വീകാര്യത നേടാനും ഈ പ്ലാറ്റ്ഫോമിനു സാധിച്ചിട്ടുണ്ട്. കുറഞ്ഞകാലം കൊണ്ട് ഏതാണ്ട് ഒരുദശലക്ഷത്തിലേറെ ഡൗൺലോഡാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഹലോയെ തേടിയെത്തിയത്. പ്ലേസ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നു കൂടിയാണ് ഹലോ.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി 14 ഇന്ത്യൻ ഭാഷകളിൽ ഹലോ ലഭ്യമാണ്. സ്വന്തം ഭാഷയിൽ കണ്ടന്‍റ് സൃഷ്ടിക്കാനും പങ്കുവയ്ക്കാനും കഴിയുന്നു എന്നതാണ് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്ഫോം നൽകുന്ന ഏറ്റവും വലിയ സൗകര്യം. പ്രാദേശികതക്ക് മുൻതൂക്കം നൽകുന്നതിനാൽ കൂടുതൽ ആളുകളുമായി ഇടപെടാൻ ഹലോ അവസരം ഒരുക്കുന്നു. വാർത്തകൾ, വിനോദ വാർത്തകൾ, വൈറലായ തമാശകൾ, മീമുകൾ, വാട്ട്സാപ് സ്റ്റാറ്റസ് അപ്ഡേറ്റുകൾ, ആശംസകൾ തുടങ്ങിയ പലതും പ്രാദേശിക ഭാഷയിൽ സൃഷ്ടിക്കാനും മറ്റുള്ളവരിലേക്കു എത്തിക്കാനും ഹലോ അവസരമൊരുക്കുന്നു.

പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ നേതാക്കൾ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർക്കു കൂടുതൽ ആളുകളിലേക്കെത്താനും തിരിച്ചും ഉപയോഗപ്രദമായ ഒരു പ്ലാറ്റ്ഫോം എന്ന നിലയിലും ഹലോ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഹലോയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.

മനോരമ ഓൺലൈൻ വാർത്തകൾ ഹലോയിലും

മനോരമ ഓൺലൈനിൽ വരുന്ന വാർത്തകൾ ഹലോയിലൂടെയും വായിക്കാം. ഹലോ പ്ലാറ്റ്ഫോമിൽ മനോരമ ഓൺലൈൻ വാർത്തകൾ ലഭ്യമാകാൻ ഇവിടെ(http://m.helo-app.com/s/spNxSjR) ക്ലിക്ക് ചെയ്ത് പേജ് ഫോളോചെയ്യുക.

helo-mm

ഹലോയിൽ എന്തൊക്കെ?

∙ വൈറലാകുന്ന ഏത് ഉള്ളടക്കവും വായിക്കാനും കാണാനും പങ്കിടാനും പറ്റുന്നയിടമാണ് ഹലോ.

∙ ദിവസേനയുള്ള വാർത്തകൾ പങ്കിടാം, വായിക്കാം.

∙ രസകരമായ എന്തും തൽക്ഷണം പങ്കിടാം.

∙ ട്രൻഡിങ്ങായതും തമാശ നിറഞ്ഞതുമായി വിഡിയോകളും വാർത്താ വിഡിയോകളും ഷെയർ ചെയ്യാം. ഇവ എളുപ്പത്തിൽ നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സാപ് പ്ലാറ്റ്ഫോമുകളിലേക്ക് ഷെയർ ചെയ്യാം.

∙ നിങ്ങൾക്ക് ഇന്റർനെറ്റ് സെലബ്രിറ്റിയാകാൻ ഉപയോഗിക്കാവുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഹലോ!

∙ നിങ്ങളുടെ ഉള്ളടക്കം സുരക്ഷിതമാക്കുന്നതിന് നിരവധി സ്വകാര്യതാ ഫീച്ചറുകളും ഹലോയിലുണ്ട്

∙ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി 14 ഇന്ത്യൻ ഭാഷകളിൽ ഹലോ ലഭ്യമാണ്. നിങ്ങൾക്കിഷ്ടമുള്ള ഭാഷയിൽ പ്രാദേശിക ഉള്ളടക്കങ്ങൾ കൂടുതൽ കാണാം.

related stories