Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർഗ്രൗണ്ട് വീട്, ചുറ്റും സ്വിമ്മിങ് പൂൾ; ഇവർ യുട്യൂബിലെ താരങ്ങൾ

youtube-viral-video

യുട്യൂബിൽ 2018 ൽ ഏറ്റവും കൂടുതൽ പേർ കണ്ട വിഡിയോകളുടെ പട്ടിക പുറത്തുവന്നു. എന്നാൽ ആദ്യത്തെ പത്ത് വിഡിയോകളിൽ രണ്ടു പേർ ചേർന്ന് കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനലിലെ ഒരു വിഡിയോയാണ് ഏഴാം സ്ഥാനത്ത് എത്തിയത്. പ്രിമിറ്റിവ് സർവൈവൽ ടൂൾ എന്ന പേരിലുള്ള യുട്യൂബ് ചാനൽ പിന്തുടരുന്നത് 28 ലക്ഷം പേരാണ്. എന്നാൽ 2018 വർഷമാണ് യുട്യൂബിൽ ഇവർ താരങ്ങളായി മാറിയതെന്ന് പറയാം.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായമില്ലാതെ, മണ്ണും മരങ്ങളും മനുഷ്യകരങ്ങളും മാത്രം ഉപയോഗിച്ചാണ് ആധുനിക വീടുകളെയും കെട്ടിടങ്ങളെയും പോലും മറികടക്കുന്ന നിർമിതികൾ ഇവർ ഉണ്ടാക്കുന്നത്. യുട്യൂബിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി ലക്ഷ്യമിട്ടുള്ളതാണ് ഈ വിഡിയോ നിർമാണമെങ്കിലും എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

കേവലം രണ്ടു ആഴ്ച കൊണ്ട് അൺര്‍ഗ്രൗണ്ട് വീടും ചുറ്റും സ്വിമ്മിങ് പൂളും നിർമിച്ചാണ് ഇവർ യുട്യൂബിൽ കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. 2018 യുട്യൂബിലെ കണക്കുകൾ പ്രകാരം ഏഴാം സ്ഥാനത്താണ് Build Swimming Pool Around Underground House എന്ന വിഡിയോ. ജൂൺ 19 ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനകം തന്നെ കണ്ടത്  ഒൻപത് കോടി പേരാണ്. പത്ത് ലക്ഷമാണ് ലൈക്കുകൾ. 79,800 പേരാണ് ഈ വിഡിയോടു പ്രതികരിച്ചത്.

ഈ ചാനലിലെ വിഡിയോകളിൽ ഒരിടത്തു പോലും ആധുനിക ആയുധങ്ങളോ യന്ത്രങ്ങളോ ഉപയോഗിച്ചു കാണുന്നില്ല. ഇത്രയും മികച്ച ഒരു വീട് രണ്ടാഴ്ചക്കുള്ളിൽ നിർമിച്ചെടുത്ത രണ്ടു പേരെ യുട്യൂബ് ലോകം അഭിനന്ദിക്കുകയാണ്. 2015 മുതലാണ് ഇവർ വിഡിയോ പോസ്റ്റ് ചെയ്തു തുടങ്ങിയത്. 

2018: യുട്യൂബിലെ ടോപ് 10 വിഡിയോകൾ

1. To Our Daughter

2. Real Life Trick Shots 2 | Dude Perfect

3. we broke up

4. Walmart yodeling kid

5. Do You Hear “Yanny” or “Laurel”? (SOLVED with SCIENCE)

6. Portugal v Spain – 2018 FIFA World Cup Russia™ – MATCH 3

7. Build Swimming Pool Around Underground House

8. Cobra Kai Ep 1 – “Ace Degenerate” – The Karate Kid Saga Continues

9. Behan Bhai Ki School Life – Amit Bhadana

10. NGƯỜI TRONG GIANG HỒ PHẦN 6 | LÂM CHẤN KHANG | FULL 4K | TRUYỀN NHÂN QUAN NHỊ CA | PHIM CA NHẠC 2018

related stories