നുണകളല്ല, സന്തോഷം പങ്കിടൂ; ടിവി പരസ്യവുമായി വാട്സാപ്

വ്യാജവാർത്തകൾക്കും നുണപ്രചാരണത്തിനും തടയിടാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് സജീവബോധവൽക്കരണ പരിപാടികളുമായി വാട്സാപ് രംഗത്തെത്തി. നേരത്തെ രാജ്യത്തെ എല്ലാ ഭാഷകളിലും പ്രമുഖ പത്രങ്ങളിൽ വ്യാജസന്ദേശങ്ങൾക്കും നുണപ്രചാരണങ്ങൾക്കുമെതിരെ മുന്നറിയിപ്പു നൽകി പരസ്യം നൽകിയ വാട്സാപ് ഇപ്പോൾ ടിവി പരസ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിവിധ ഭാഷകളിലുള്ള മൂന്നു പരസ്യങ്ങളാണ് അനാവശ്യ ഫോർവേഡുകൾക്കെതിരെ സന്ദേശം നൽകുന്നത്. വാട്സാപ്പിനെ കുടുംബ-വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ ഉപയോഗിക്കണമെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ആശങ്കയിലാക്കാനും വഴിയൊരുക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നുമാണ് പരസ്യങ്ങൾ നൽകുന്ന സന്ദേശം.