Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിക്ക് സംഭവിച്ചതും വാർണർ ചെയ്തതും...

kohli-warner

ഗെയിൽ, കോഹ്‌ലി, ഡിവില്ലേഴ്സ്, വാട്സൺ.. ഇത്രയും പ്രമുഖർ ഉണ്ടായിട്ടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സംഭവിച്ചതെന്താണ്? ഇതാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. ഫൈനലിൽ തോൽക്കാൻ മാത്രം വിധിക്കപ്പെട്ട ടീം എന്നാണ് ചിലർ ട്വീറ്റ് ചെയ്തത്.

കടത്തിലായി രാജ്യത്ത് നിന്നു രക്ഷപ്പെട്ട വിജയ് മല്യയുടെ വലിയ സ്വപ്നമാണ് ഈ തോൽവിയോടെ തകർന്നതെന്നാണ് ചില സോഷ്യൽമീഡിയക്കാർ പരിഹസിക്കുന്നത്. ഫൈനലിൽ വിജയിച്ചിരുന്നുവെങ്കിൽ ട്രോഫി വിറ്റെങ്കിലും കുറച്ച് കടം വീട്ടാമായിരുന്നു. മല്യ–കോഹ്‌ലി സ്വപ്നമാണ് കഴിഞ്ഞ ദിവസം തകർന്നതെന്നും ചിലർ ട്രോൾ ചെയ്യുന്നുണ്ട്.

യുവരാജിന്റെ ഫോമിനെ നയാഗ്ര വെള്ളച്ചാട്ടത്തോട് വരെ ഉപമിച്ചവരുണ്ട്. മുതിർന്ന താരങ്ങളെല്ലാം ഹൈദരാബാദിന്റെ ജയത്തിൽ ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബോളിങ്ങും ബാറ്റിങ്ങും ഒരേ വഴിക്ക് നയിക്കാൻ കഴിഞ്ഞതാണ് ഹൈദരാബാദിന്റെ ജയത്തിനു പിന്നിലെന്ന് മാർക്ക് ബുച്ചർ ട്വീറ്റ് ചെയ്തു. എന്നാലും ഇത്ര ഫോമിലായിട്ടും കപ്പ് നഷ്ടപ്പെട്ടല്ലോ കോഹ്‌ലീ എന്നാണ് ആർസിബി സോഷ്യൽമീഡിയ ഫാൻസിന്റെ പ്രതികരണം.

സോഷ്യൽമീഡിയ വിലയിരുത്തൽ പ്രകാരം കോഹ്‌ലി ബാറ്റിങ്ങിൽ മാത്രമാണ് കേന്ദ്രീകരിച്ചത്. എന്നാൽ വാർണർക്ക് ബാറ്റിങും ബോളിങ്ങും ഒരുപോലെ തന്ത്രപരമായി സമയത്തിനു ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ഇതാണ് ഫൈനലിൽ കോഹ്‌ലിക്ക് സംഭവിച്ചതും വാർണർ ചെയ്തതും.

related stories
Your Rating: