Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശം അതിരുകടന്നു, ഡിവില്ലേഴ്സിനു പരുക്ക്, ട്വിറ്ററിൽ ചഹാലിന്റെ മാപ്പ്

abd

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അവിസ്മരണീയ ജയം സോഷ്യൽമീഡിയ ആഘോഷിക്കുകയാണ്. ആർസിബിയുടെ സോഷ്യൽമീഡിയ ആരാധകർക്ക് കഴിഞ്ഞ ദിവസം ഉറക്കമില്ലാ രാത്രിയായിരുന്നു. എബിഡിയുടെ ചെറുത്തുനിന്നുള്ള പോരാട്ടത്തെ അവിസ്മരണീയം എന്നാണ് ട്വിറ്റർ ഉപയോക്താക്കൾ വിശേഷിപ്പിച്ചത്.

ബിഗ് ഗെയിം, ഡിവില്ലേഴ്സ് പ്രകടനത്തെ വാനോളം പുകഴ്ത്തിയാണ് ആർസിബി നായകൻ ട്വീറ്റ് ചെയ്തത്. പ്രകടനത്തിൽ അഭിമാനിക്കുന്നു എന്നാണ് അലൻ ഡോണാൾഡ് ട്വീറ്റ് ചെയ്തത്. എന്നാൽ ആർസിബിയുടെ സ്റ്റാർ ബോളർ യഷ്‌വേന്ദ്ര ചഹാല്‍ ഡിവില്ലേഴ്സിനോട് മാപ്പു പറഞ്ഞാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആവേശ പോരാട്ടത്തിൽ ജയിപ്പിച്ച ഡിവില്ലേഴ്സിനെ കെട്ടിപ്പിടിക്കുന്നതിനിടെ മുഖത്ത് പരുക്കേറ്റിരുന്നു. പരുക്കേറ്റതിന്റെ ചിത്രത്തോടെയാണ് ചഹാൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.  

related stories
Your Rating: