‘കോഹ്‌ലിയും ഒരു മനുഷ്യനാണെന്ന് തെളിയിച്ചു’

ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് ബാറ്റ്സ്മാനും നിരവധി റെക്കോർഡുകളുടെ ഉടമ കൂടിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ കഴിഞ്ഞ ദിവസം നിർണായക മൽസരത്തിൽ പൂജ്യത്തിനു പുറത്തായി. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പൂജ്യത്തിനു മടങ്ങിയത്. ഈ ഡക്ക് വിക്കറ്റിനെ കുറിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വലിയ ചർച്ചകളാണ് നടക്കുന്നത്.

മുൻനിര താരങ്ങൾ പോലും കോഹ്‌ലി പൂജ്യത്തിന് മടങ്ങിയതിന്റെ പ്രതികരണം ട്വീറ്റ് ചെയ്തു. ഡക്കിനു പുറത്തായതോടെ സൂപ്പർമാൻ കോഹ്‌ലിയും ഒരു മനുഷ്യനാണെന്ന് തെളിയിച്ചു എന്നാണ് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തത്. കോഹ്‌ലിയുടെ വിക്കറ്റിൽ രവീന്ദ്ര ജഡേജയും ട്വീറ്റ് ചെയ്തു. കോഹ്‌ലി പൂജ്യത്തിനു മടങ്ങുകയും ഇതേ മത്സരത്തില്‍ ബിന്നി കൂറ്റന്‍ സിക്‌സ് അടിക്കുകയും ചെയ്തപ്പോള്‍ താന്‍ ജീവനോടെ ഉണ്ടായിരുന്നു എന്നായിരുന്നു ജഡേജയുടെ പ്രതികരണം.

കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയ ധവാൻ കുൽക്കർണിയെ മാൻ ഓഫ് ദി സീരീസായി പ്രഖ്യാപിക്കണമെന്നും ചിലർ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.