Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പുകാരുടെ ഈ ‘രഹസ്യ’ങ്ങൾ ശേഖരിക്കും, 9 കമ്പനികൾക്ക് മറിച്ചുനൽകും

whatsapp

വാട്‌സാപ്പിന്റെ പഴയ സ്വകാര്യതാ നയവും പുതിയ സ്വകാര്യതാ നയവും താരതമ്യം ചെയ്താൽ ആരും മൂക്കത്തു വിരൽവച്ചുപോകും. പഴയ നയം അനുസരിച്ച്, ഇന്നുവരെ വാട്‌സാപ്പ് ശേഖരിക്കാതിരുന്ന വിവരങ്ങളാണ് ഇനിയങ്ങോട്ട് ഫെയ്‌സ്ബുക്കിനു വേണ്ടി ശേഖരിക്കാൻ പോകുന്നത്.

പഴയ നയപ്രകാരം വാട്‌സാപ്പ് ഉപയോക്താക്കളിൽ നിന്നും ശേഖരിക്കാത്ത വിവരങ്ങൾ ഇവയാണ്: ഉപയോക്താക്കളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള നമ്പരുകൾ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഉപയോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ തുടങ്ങിയവ. വാട്‌സാപ്പ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഈ വിവരങ്ങൾ വാട്‌സാപ്പ് സെർവറുകളിലേക്കു കൈമാറില്ല എന്നായിരുന്നു വാഗ്ദാനം.

ഓഗസ്റ്റ് 25ന് വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്ത പുതിയ സ്വകാര്യതാനയം അനുസരിച്ച് ഇനിയങ്ങോട്ട് ശേഖരിക്കാൻ പോകുന്ന വിവരങ്ങൾ ഇവയൊക്കെയാണ്:

1. ഫോൺ നമ്പർ, പ്രൊഫൈൽ നെയിം, പ്രൊഫൈൽ ഫോട്ടോ, ഓൺലൈൻ സ്റ്റാറ്റസ്, സ്റ്റാറ്റസ് മെസേജ്, ലാസ്റ്റ് സീൻ സ്റ്റാറ്റസ്.
2. വാട്‌സാപ്പ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാൻ ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഇമെയിൽ (ഇത് മറ്റാവശ്യങ്ങൾക്കുപയോഗിക്കില്ല എന്നുറപ്പു നൽകുന്നില്ല).
3. ഫോണിനെ സംബന്ധിച്ച വിവരങ്ങൾ- ഹാർഡ് വെയർ മോഡൽ, ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ വിവരങ്ങൾ, ഐപി അഡ്രസ്, മൊബൈൽ നെറ്റ് വർക്ക് തുടങ്ങിയവ.
4. ലൊക്കേഷൻ ഡേറ്റ.
5. വാട്‌സാപ്പുമായി സഹകരിക്കുന്ന മറ്റ് ആപ്പുകളില്‍ ഉപയോക്താക്കൾ ഷെയർ ചെയ്യുന്ന വിവരങ്ങൾ.
6. വാട്‌സാപ്പിൽ നിങ്ങൾക്കു മേസേജ് ചെയ്യുന്നതാര്, നിങ്ങളെ വിളിക്കുന്നതാര്, ഏതൊക്കെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിങ്ങൾ അംഗമാണ് തുടങ്ങിയവ.

ഇവയൊക്കെ വാട്‌സ്ആപ്പ് ശേഖരിക്കുന്നു എന്നതിനെക്കാൾ ഇവയിൽ ഫോൺ നമ്പരും ചാറ്റുകളും ഒഴികെ മിക്കവാറും വിവരങ്ങളും ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന് ഷെയർ ചെയ്യുന്നു എന്നതാണ് പുതിയ സ്വകാര്യതാ നയത്തിലെ ഏറ്റവും ഗൗരവമുള്ള പ്രഖ്യാപനം. ഫെയ്‌സ്ബുക് എന്നു പറയുമ്പോൾ ഫെയ്‌സ്ബുക് എന്ന സോഷ്യൽ നെറ്റ്‌വർക്ക് മാത്രമല്ല.

നമുക്കറിയാവുന്നതും അറിയാത്തതുമായ ഫെയ്‌സ്ബുക് സ്ഥാപനങ്ങൾക്കെല്ലാം ഈ വിവരങ്ങൾ കാണാനും ആവശ്യാനുസരണം ഉപയോഗിക്കാനുമാവും. ഈ ഗ്രൂപ്പിലെ കമ്പനികളിലൊന്നു മാത്രമാണ് വാട്‌സാപ്. ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും പുറമേ, പുതിയ പ്രൈവസി പോളിസിയിൽ എഗ്രീ ചെയ്യുന്നതോടെ നിങ്ങളുടെ വിവരങ്ങൾ കാണാൻ പോകുന്ന മറ്റു ഫെയ്‌സ്ബുക് കമ്പനികൾ ഇവയാണ്:

ഫെയ്‌സ്ബുക്ക് പേയ്‌മെന്റ്‌സ് (പണമിടപാട് സ്ഥാപനം),
അറ്റ്‌ലസ് (പരസ്യക്കമ്പനി),
ഇൻസ്റ്റഗ്രാം (ഫോട്ടോ ഷെയറിങ് സോഷ്യൽ നെറ്റ് വർക്ക്),
ഒനാവോ (മൊബൈൽ ആപ്ലിക്കേഷൻ കമ്പനി),
പാർസെ (ക്ലൗഡ് സേവനം),
മൂവ്‌സ് (ഫിറ്റ്‌നസ് ഡേറ്റ അനലൈസിങ് കമ്പനി),
ഒക്യുലസ് (വെർച്വൽ റിയാലിറ്റി കമ്പനി),
ലൈവ് റെയിൽ ( പരസ്യക്കമ്പനി),
മാസ്‌ക്വറേഡ് (ഫോട്ടോ, വിഡിയോ എഡിറ്റിങ് ആപ്പ്).

related stories
Your Rating: