Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ ചില പുതിയ മാറ്റങ്ങൾ

whatsapp-web-logo

ജനപ്രിയ സോഷ്യൽനെറ്റ്‌വർക്ക് ആപ്ലിക്കേഷനായ വാട്സാപ്പിൽ പുതിയ മാറ്റങ്ങള്‍ വരുന്നു. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിൽ പുതിയ ഫോണ്ട് (FixedSys) ഉൾപ്പെടുത്തി. ഐഒഎസ്, ആൻഡ്രോയ്ഡ് ആപ്പുകളിൽ പുതിയ ഫോണ്ട് ഉപയോഗിക്കാനാകും. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് (2.16.179) ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ചാറ്റിങ്ങിനു പുതിയ ഫോണ്ട് ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചർ. ടെക്സ്റ്റുകൾക്ക് പുതിയ മാറ്റങ്ങള്‍ വരുത്താൻ ഇതിലൂടെ സാധിക്കും. ബാക്ക്ക്വാട്ട് സിംപലുകൾക്കും ചെറിയ മാറ്റംവരും. കൂടുതൽ ഫോണ്ടുകളുടെ സേവനം ഉടൻ തന്നെ വന്നേക്കുമെന്നാണ് കരുതുന്നത്.

അതേസമയം, കൂടുതൽ ഫോർമാറ്റിലുള്ള ഫയലുകൾ അയക്കാനും ഇപ്പോൾ സാധിക്കും. പിഡിഎഫ്, ഡോക് ഫയലുകൾ എല്ലാം വാട്സാപ്പ് വഴി അയക്കാം. ഇതിനു പുറമെ വാട്സാപ്പ് പുതിയ വിഡിയോ കോളിങ് ഫീച്ചർ ഉടൻ തന്നെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. 

related stories
Your Rating: