Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 ലക്ഷം കോടി മൂല്യമുള്ള ടെക് കമ്പനി, ഇത് ഇന്ത്യയിലാദ്യ സംഭവം

tcs-ceo–1

സാങ്കേതിക ലോകത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ സാങ്കേതിക വിദഗ്ധരെയും സോഫ്റ്റ്‌വെയറുകളും കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. സോഫറ്റ്‌വെയര്‍ കയറ്റുമതിയിലും മറ്റു ടെക് സര്‍വീസുകളിലും കുറഞ്ഞ കാലത്തിനിടെ വൻ നേട്ടമുണ്ടാക്കിയ കമ്പനിയാണ് ടാറ്റ കൺസൽറ്റൻസി സർവീസ് (ടിസിഎസ്). വിപണി മൂല്യത്തിന്റെ കാര്യത്തിൽ ടിസിഎസ് റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.

ടിസിഎസിന്റെ വിപണി മൂല്യം ഏഴു ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. ഈ നിലവാരത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ കമ്പനികൂടിയാണ് ടിസിഎസ്. ഓഹരിവിലയിൽ 1.91 ശതമാനം വരെയാണ് വർധന ഉണ്ടായത്. ഈ വർഷം തുടക്കത്തിൽ വിപണിമൂല്യം ആറു ലക്ഷം കോടി രൂപ കടന്നിരുന്നു. രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസാണ്: 5,83,908.87 കോടി രൂപ. 5,19,654.83 കോടിയുമായി എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാമതും. ടിസിഎസിന്റെ വിപണിമൂല്യം കഴിഞ്ഞ മാസം 10000 കോടി ഡോളർ കടന്നിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് വിപണി മൂല്യം 10,000 കോടി ഡോളർ കടന്നത്. അമേരിക്കന്‍ ഐടി കമ്പനിയായ അക്സെഞ്ചറിനേക്കാള്‍ വിപണി മൂല്യം ഇപ്പോള്‍ ടിസിഎസിന് അവകാശപ്പെടാം. 52 ഇന്ത്യന്‍ ഐടി കമ്പനികളുടെ ആകെ വിപണി മൂല്യത്തേക്കാള്‍ അധികമാണ് ടിസിഎസിന്റെ ഇപ്പോഴത്തെ മൂല്യം. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ടിസിഎസിന്റെ ഓഹരിവില വര്‍ധനയ്ക്ക് ഇടയാക്കി. 67.73 രൂപയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. 

2010ലാണ് ടിസിഎസ് 2500 കോടി ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി മുന്നേറ്റം നടത്തുന്നത്. മൂന്നു വർഷത്തിനുള്ളിൽ 5000 കോടി ഡോളര്‍ പിന്നിട്ടു. ഇപ്പോള്‍ 2018 ആയപ്പോഴേക്ക്  പതിനായിരം കോടി ഡോളര്‍ കമ്പനിയെന്ന കടമ്പയും പിന്നിട്ടു ചരിത്രം കുറിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു സെഷനുകളിലായി ടിസിഎസിന് 9 ശതമാനത്തിലേറെ ഓഹരിവില കൂടിയത് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പിന്‍ബലത്തിലാണ്.  

ഇതോടെ റിലയന്‍സ് ഇന്‍ഡസ്്ട്രീസ്, മാരുതി സുസുകി, ഇന്‍ഫോസിസ്, എഫ്എംസിജി പ്രമുഖരായ ഐടിസി, ഹിന്ദുസ്ഥാന്‍ ലീവര്‍ എന്നിവയേക്കാള്‍ പ്രിയമേറിയതായി ടിസിഎസ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏഴുനൂറ് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.  

ടാറ്റാ ഗ്രൂപ്പിന്റെ മൊത്തം ലാഭത്തിൽ ടിസിഎസിന്റെ പങ്ക് 85 ശതമാനമാണ്. ഇതോടെ ഇന്ത്യയിലെ ഐടി കമ്പനികളുടെ മൊത്തം വിപണി മൂല്യത്തേക്കാൾ 52% ഉയർന്നാണ് ടിസിഎസിന്റെ മൂല്യം. യുഎസിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനിയായ അക്സഞ്ചറിന്റെ വിപണി മൂല്യം 9800 കോടി ഡോളർ മാത്രമാണ്.  

related stories