5 മാസത്തേക്ക് 786 രൂപ, ദിവസം 2ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ

രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ ദിവസവും വൻ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. റമസാനോടനുബന്ധിച്ച് അവതരിപ്പിച്ച 786 രൂപ പ്ലാൻ ഇപ്പോഴും ചെയ്യാം. ഈ പ്ലാനിൽ അഞ്ചു മാസത്തേക്ക് അൺലിമിറ്റഡ് കോൾ, ദിവസം രണ്ടു ജിബി ഡേറ്റ ലഭിക്കും. ജൂൺ 26 വരെയാണ് ഓഫറിന്റെ കാലാവധി.

ദിവസം രണ്ടു ജിബി ഡേറ്റ നൽകുന്ന ഏറ്റവും മികച്ച, കാലാവധിയുള്ള പ്ലാനാണ് 786. 150 ദിവസമാണ് പ്ലാനിന്റെ കാലാവധി. 150 ദിവസത്തേക്ക് 300 ജിബി ഡേറ്റ ലഭിക്കും. മുംബൈ, ഡൽഹി ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ ഓഫർ ലഭ്യമാണ്. 

100 എസ്എംഎസ്, അൺലിമിറ്റഡ് കോൾ എന്നിവയും ലഭിക്കും. STV 786 പ്ലാൻ പ്രകാരം എല്ലാ നെറ്റ്‌വർക്കിലേക്കും ഫ്രീയായി വിളിക്കാം. 150 ദിവസത്തേക്ക് 15,000 എസ്എംഎസുകളാണ് നല്‍കുന്നത്. എന്നാൽ ജിയോയുടെ 1999 പ്ലാൻ പ്രകാരം 180 ദിവസത്തേക്ക് 125 ജിബി മാത്രമാണ് നൽകുന്നത്.