Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ തുക, ഒരു വർഷം അൺലിമിറ്റഡ് കോൾ, ഡേറ്റ; ഓഫറുമായി ബിഎസ്എൻഎൽ

BSNL-sim

രാജ്യത്തെ പൊതുമേഖ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ ഒരു വർഷ പ്ലാനിന്റെ ഓഫർ പ്രഖ്യാപിച്ചു. തുടക്കത്തിൽ തമിഴ്നാട് സർക്കിളിലെ പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. കേവലം 1999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് അൺലിമിറ്റഡ് കോൾ, ദിവസം രണ്ടു ജിബി ഡേറ്റ ലഭിക്കും.

ഒരു വര്‍ഷ പ്ലാൻ പ്രകാരം 730 ജിബി ഡേറ്റ ഉപയോഗിക്കാം. ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. ജിയോയുടെ 1999 രൂപ പ്ലാനിലെ മറികടക്കുന്നതാണ് ഈ പ്ലാൻ. എന്നാൽ ജിയോ വോൾട്ട് സർവീസ് നൽകുമ്പോൾ ബിഎസ്എൻഎൽ എൽടിഇ സേവനം മാത്രമാണ് നൽകുന്നത്.

BSNL

പരീക്ഷണാടിസ്ഥാനത്തിലാണ് 1999 പ്ലാൻ അവതരിപ്പിച്ചത്. ജൂൺ 25 മുതൽ സെപ്റ്റംബർ 22 വരെയാണ് ഈ പ്ലാനിന്റെ റീചാർജ് കാലാവധി. 730 ജിബി ഡേറ്റ ലഭിക്കുമ്പോൾ ഒരു ജിബി ഡേറ്റയ്ക്ക് ചിലവാകുന്നത് കേവലം 2.73 രൂപ മാത്രമാണ്. പ്ലാൻ പ്രകാരം ഒരുവര്‍ഷം 36,500 എസ്എംഎസുകൾ ലഭിക്കും.

related stories