Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്ത് കഥ! ഫ്ലിപ്കാർട്ടിൽ വിളിച്ചാൽ ബിജെപി അംഗത്വം ഫ്രീ

flipkart-bjp

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച ഉപഭോക്താവിന് ബിജെപി അംഗത്വം ലഭിച്ചെന്ന് റിപ്പോർട്ട്. താൻ വാങ്ങിയ ഉൽപ്പന്നങ്ങളെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച കൊല്‍ക്കത്ത സ്വദേശിക്കാണ് ബിജെപി അംഗത്വം ലഭിച്ചത്. 

ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഹെഡ് സെറ്റിന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഹെഡ് സെറ്റിന് പകരം കുപ്പി എണ്ണയാണ് പാർസലായി എത്തിയത്. ഇത് സംബന്ധിച്ച് പരാതിപ്പെടാൻ വേണ്ടിയാണ് വിളിച്ചത്. പാർസൽ കവറിൽ നൽകിയിരിക്കുന്ന നമ്പറിലേക്കാണ് വിളിച്ചത്.

ആദ്യതവണ ബെല്‍ അടിച്ചെങ്കിലും ഫോണ്‍ കട്ടായി. വീണ്ടും വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഫോണിലേക്ക് മെസേജ് വന്നത്. ബിജെപിയിലേക്ക് സ്വാഗതം എന്നതായിരുന്ന സന്ദേശം. മെസേജിൽ ബിജെപി പ്രാഥമിക അംഗത്വത്തിന്റെ നമ്പറും ഉണ്ടായിരുന്നു. തുടർന്നു 1800 നമ്പറിലേക്ക് വിളിച്ചെങ്കിലും ബിജെപിയിലേക്ക് സ്വാഗതം എന്നു മാത്രമാണ് കേൾക്കാനായത്.

related stories