ഷവോമിയുടെ വിറ്റഴിക്കൽ 23ന്, ഫോൺ, സ്മാർട് ടിവിക്ക് വൻ ഓഫറുകൾ

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമി ദീപാവലിക്ക് വൻ ഓഫറുകളുമായി രംഗത്ത്. ഒക്ടോബർ 23 മുതൽ 25 വരെ നടക്കുന്ന ഓഫർ വിൽപ്പനയിൽ സ്മാർട് ഫോൺ, സ്മർട് ടിവി, മറ്റു ഉൽപ്പന്നങ്ങളും ഉൾപ്പെടും.

'ദിവാലി വിത്ത് മി' എന്ന പേരിലാണ് മൂന്ന് ദിവസത്തെ കച്ചവടം നടക്കുന്നത്. ഇതോടനുബന്ധിച്ച് ഒരു രൂപയുടെ ഫ്ലാഷ് സെയിലും നടക്കും. കമ്പനിയുടെ ഓഫ്‌ലൈൻ സ്റ്റോറുകളിലും നിരവധി ഉൽപ്പന്നങ്ങളിൽ കമ്പനി ഡിസ്കൗണ്ട് നൽകുന്നുണ്ട്.

എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴി 7,500 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് 750 രൂപ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി നോട്ട് 5, പോക്കോ എഫ് 1 എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പേടിഎം വഴി വാങ്ങുമ്പോൾ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. മൊബിക്വിക് ഉപഭോക്താക്കൾക്ക് 20,00 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

റെഡ്മി നോട്ട് 5 പ്രൊ (4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ) 12,999 രൂപയ്ക്കും 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 14,999 രൂപയ്ക്കും വാങ്ങാം. റെഡ്മി വൈ2 (4 ജിബി റാം / 64 ജിബി ഇന്റേണൽ സ്റ്റോറേജ്) വേരിയന്റിന് 10,999 രൂപയും മി– എ2 ന്റെ വില 14,999 രൂപയുമായിരിക്കും വില.

43 ഇഞ്ചിന്റെ എല്‍ഇഡി സ്മാർട് ടിവി 21,999 രൂപയ്ക്കാണ് വിൽക്കുക. 32, 43 ഇഞ്ച് ഷവോമി സ്മാർട് ടിവി വാങ്ങുമ്പോൾ ആമസോൺ പേ ഉപഭോക്താക്കൾക്ക് 500 രൂപയുടെ ഇളവ് ലഭിക്കും. എംഐ ബ്ലൂടൂത്ത് ഹെഡ്സെറ്റ് (ബേസിക് ബ്ലാക്ക്), എംഐ ബ്ലൂടൂത്ത് ഓഡിയോ റിസീവർ (വൈറ്റ്) എന്നിവ യഥാക്രമം 799 രൂപയ്ക്കും 899 രൂപയ്ക്കും വിൽക്കും. എംഐ ബ്ലൂടൂത്ത് സ്പീക്കർ (ബേസിക് 2) 1,599 രൂപയും എംഐ പവർ ബാങ്ക് 2i 20,000 mAh ഉം 10,000 mAh ഉം യഥാക്രമം 1,399 രൂപയ്ക്കും 699 രൂപയ്ക്കും ലഭ്യമാക്കും.