പാക് ബാങ്കുകളെ ഇരുട്ടിലാക്കി സൈബർ ആക്രമണം

പാകിസ്ഥാനിലെ ബാങ്കിങ് നെറ്റ്‍‍‌വർക്കുകളെ ഇരുട്ടിലാക്കി സൈബർ ആക്രമണം. നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെന്നാണ് അറിയുന്നത്. ഇതോടെ ബാങ്കിങ് പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

പത്തു ബാങ്കുകളുടെ രാജ്യാന്തര ഇടപാടുകൾ നിർത്തിവവെച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ മുതിർന്ന സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ക്രെഡിറ്റ്, െഡബിറ്റ് കാർഡുകളുടെ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. വിദേശത്തു നിന്നുള്ള ഹാക്കർമാരാണ് ബാങ്കുകളിലെ ഡേറ്റ ചോർത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

പാകിസ്ഥാനിലെ മിക്ക ബാങ്കുകളുടെയും വിവരങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടപാടുകൾ പ്രതിസന്ധിയിലാതോടെ എല്ലാബാങ്കുകളിലെയും മേധാവികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, ചില അക്കൗണ്ട് ഡേറ്റകൾ ഡാർക്ക് വെബ് വഴി വിൽപ്പന നടത്തിയതായും റിപ്പോർട്ടുകളുണ്ട്.