Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തുവയസ്സുകാരൻ ഐൻസ്റ്റീനെയും ഹോക്കിങ്ങിനെയും കീഴടക്കി !

Iq-test

ലോകം കണ്ട എക്കാലത്തേയും മികച്ച രണ്ടു ശാസ്ത്രജ്ഞർ ആരെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ, ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ്. ഇവരുടെ ബുദ്ധിശക്തിയെ മറികടക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ഒരു പത്തുവയസ്സുകാരൻ രണ്ടു ശാസ്ത്രജ്ഞരെയും കീഴടക്കുന്ന പ്രകടനമാണ് അടുത്തിടെ കാഴ്ചവച്ചത്.

ഭൗതിക ശാസ്ത്രത്തന്റെ പിതാവെന്ന് അറിയപ്പെടുന്ന ഐന്‍സ്റ്റീനെ മറികടക്കുന്ന ബുദ്ധിശക്തിയാണ് ‌ധ്രുവ് ത‌ലാതി എന്ന പയ്യന്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഐക്യു സ്‌കോര്‍ മറികടന്നാണ് ലണ്ടനിലെ ബാർകിങ്സൈഡിൽ താമസിക്കുന്ന ധ്രുവ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.

വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയിലാണ് ധ്രുവ് ഈ അപൂർവ നേട്ടം കൈവരിച്ചത്. മൽസരത്തിൽ ലഭിക്കാവുന്ന പരമാവധി സ്‌കോറായ 162 മാർക്ക് എന്ന നേട്ടം കൈവരിച്ചത് ശാസത്രലോകം അദ്ഭുതത്തോടെയാണ് നോക്കികണ്ടത്. ബുദ്ധിശക്തിയിൽ ഏറ്റവും പേരുകേട്ടവരാണ് ഐൻസ്റ്റീനും ഹോക്കിങും. ഇവർ രണ്ടു പേരുടെയും ഐക്യു സ്‌കോര്‍ 160 ആണെന്നാണ് നിലവിൽ കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഈ നേട്ടം കൊച്ചുമിടുക്കൻ മറികടക്കുകയായിരുന്നു.

ധ്രുവ് ഇപ്പോൾ പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. ലോകത്ത് ഒരു ശതമാനം പേർക്ക് മാത്രം സാധ്യമാകുന്ന നേട്ടമാണ് ധ്രുവ് സ്വന്തമാക്കിയത്. ചോദ്യങ്ങൾ വലിയ ബുദ്ധിമുട്ടുള്ളതയാരുന്നില്ല, എന്നാൽ സമയമായിരുന്നു വലിയ വെല്ലുവിളിയെന്നും ധ്രുവ് പറഞ്ഞു.

ടെന്നീസ്, ക്രിക്കറ്റ് കളിക്കാൻ ഇഷട്പ്പെടുന്ന ധ്രുവിന് ഒരു റോബോട്ട് വിദഗ്ധൻ ആകാനാണ് ആഗ്രഹം. അഞ്ചാം വയസ്സിൽ തന്നെ ധ്രുവ് ടെന്നീസ് മൽസരങ്ങളിൽ പങ്കെടുത്തിരുന്നു. ലോകത്തെ ഏറ്റവും വലിയ ഐക്യു സൊസൈറ്റിയാണ് മെൻസ. മെൻസയ്ക്ക് ആഗോളതലത്തിൽ 110,000 അംഗങ്ങളുണ്ട്. ഇതിൽ എട്ടു ശതമാനം പേരും 16 വയസ്സിനു താഴെയുള്ളവരാണ്. 35 ശതമാനം പേർ വനിതകളുമാണ്. 

related stories