നന്ദി ബിഗ്ബി ഈ സുന്ദര ചിത്രം പകർത്തിയതിന്

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആരാധ്യയും ചേർന്നു നിൽക്കുന്നൊരു സുന്ദര കുടുംബ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. അവധിക്കാലം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരകുടുംബം.

ബിഗ്ബി പകർത്തിയ ക്യൂട്ട് ചിത്രം ആരാധകർക്കായി പങ്കുവച്ചത് അഭിഷേക് ബച്ചനാണ്. എന്നാൽ അവധിക്കാലം എവിടെ ചിലവഴിക്കും എന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും അഭിഷേക് നൽകിയിട്ടില്ല. പ്രമുഖ ബ്രാൻഡിന്റെ പരസ്യചിത്രീകരണമായി ബന്ധപ്പെട്ട് പാരീസിലായിരുന്ന ഐശ്വര്യയും ആരാധ്യയും ഈ മാസം ആദ്യമാണ് മടങ്ങിയെത്തിയത്. അതേസമയം സഹോദരി ശ്വേതാനന്ദ അവരുടെ മക്കളായ നവ്യനവേലി, അഗസ്ത്യ എന്നിവരോടൊപ്പം റഷ്യയിലായിരുന്നു അഭിഷേക്.  അവിടെവച്ച് അമിതാഭ് ബച്ചനും ഇവർക്കൊപ്പം ചേർന്നിരുന്നു. അച്ഛനൊപ്പം ഫിഫ വേൾഡ്കപ്പ് ഫൈനൽ മത്സരം കാണുന്ന ചിത്രം അഭിഷേക് പങ്കുവച്ചിരുന്നു.

താരകുടുംബം അവധിക്കാലമാഘോഷിച്ച് തിരികെയെത്തുമ്പോഴേക്കും ഐശ്വര്യറായിയുടെ ഫെന്നിഖാൻ എന്ന ചിത്രം പുറത്തിറങ്ങും. അനിൽ കപൂർ രാജ്കുമാർ റാവോ എന്നിവരോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ഫെന്നീഖാൻ ആഗസ്റ്റ് മൂന്നിന് റിലീസ് ചെയ്യും. അഭിഷേക് മൻമർസിയാൻ എന്ന ചിത്രം റിലീസ് ആകാനുള്ള കാത്തിരിപ്പിലാണ്. ടഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളാണ് ബിഗ്ബിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.