ഇന്ത്യൻ സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ അഭാവം

പ്രതീകാത്മക ചിത്രം.

ഇന്ത്യൻ സ്ത്രീകൾക്ക് വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്ന് പുതിയ പഠനങ്ങള്‍. സാമൂഹ്യമായും സാമ്പത്തികമായും താഴേക്കിടയിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. എയിംസ്, ഡയബറ്റീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഡയബറ്റീസ് ഒബീസിറ്റി, കൊളസ്‌ട്രോള്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഫോർട്ടിസ് സി- ഡോക് നടത്തിയ പഠനമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

വിറ്റമിന്‍ ഡിയുടെ കുറവും ഉയര്‍ന്ന തോതില്‍ രക്തത്തിലുള്ള ഗ്ലൂക്കോസും പ്രമേഹത്തിന് മുമ്പു കണ്ടുവരുന്ന അവസ്ഥയാണ്. സാമൂഹ്യമായും സാമ്പത്തികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ത്രീകളില്‍ പൊതുവെ ഇത് കണ്ടുവരുന്നില്ല. എന്നാല്‍ താഴേത്തട്ടിലുള്ള സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നുമുണ്ട്. 

കാല്‍സ്യത്തിന്റെയും വിറ്റമിന്‍ ഡിയുടെയും കുറവ് അസ്ഥികള്‍ക്ക് കേടുപാടുകള്‍ വരുത്താനും കാരണമാകുന്നു. 20നും 60 നും ഇടയില്‍ പ്രായമുള്ള 797 സ്ത്രീകള്‍ക്കിടയിലാണ് പഠനം നടത്തിയത്‌.