ബന്ധുക്കളെ കണ്ടെത്താനായില്ല ; കുരങ്ങന്മാർ വളർത്തിയ പെൺകുട്ടിയെ സർക്കാർ ഓർഫനേജിലേക്ക് മാറ്റി

ഒരു കൂട്ടം കുരങ്ങന്മാരോടൊപ്പം ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ ഉൾക്കാടുകളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്.

മൗഗ്ലി ഗേൾ എന്നറിയപ്പെടുന്ന, കുരങ്ങുകൾക്കൊപ്പം ജീവിച്ച പെൺകുട്ടിയെ ലക്‌നൗവിലുള്ള സർക്കാർ ഓർഫനേജിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത്തിരുന്നു. എന്നാൽ കുട്ടിയെ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാമെന്ന അവകാശവാദവുമായി ആരുമെത്തിയില്ല. ഇതിനെത്തുർന്ന് പൊലീസ് പെൺകുട്ടിയെ ലക്‌നൗവിലുള്ള സർക്കാർ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു.

ജുവനൈൽ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസിന്റെ നടപടി.   ഒരു കൂട്ടം കുരങ്ങന്മാരോടൊപ്പം ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ ഉൾക്കാടുകളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തു   ന്നത്. കുട്ടിയെ ഉൾക്കാടുകളിൽ കണ്ട ചില മരംവെട്ടുകാർ അവളെ രക്ഷപ്പെടുത്താൻ മുൻപ് ശ്രമിച്ചിരുന്നെങ്കിലും കുരങ്ങന്മാരുടെ ആക്രമണത്തെ തുടർന്ന് അവർ പിന്തിരിയു  കയായിരുന്നു.

എട്ടു വയസ്സുള്ള അവൾക്ക് അച്ഛനും അമ്മയും കുരങ്ങന്മാരായി   രുന്നു. സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കാനറിയില്ല. കുരങ്ങ ന്മാർ നടക്കുന്നതുപോലെ നാലുകാലിൽ നടക്കുകയും അവയെ പോലെ ഉച്ചത്തിൽ വികൃതമായ ശബ്ദങ്ങൾ പുറപ്പിടുവിക്കുകയും ചെയ്യുമായിരുന്നു. രണ്ടുമാസം മുൻപാണ് സബ് ഇൻസ്‌പെക്ടർ സുരേഷ് യാദവ് കടർന്യാഘട്ട് വന്യജീവി സങ്കേതത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനി ടയിൽ പൊലീസിന് നേരെയും കുരങ്ങന്മാരുടെ ആക്രമണം ഉണ്ടായി.

കുട്ടിയേയും കൊണ്ട് നീങ്ങിയ പൊലീസിന്റെ വാഹനത്തേയും കുരങ്ങന്മാർ ഏറെ ദൂരം പിന്തുടർന്നു പോന്നു. ഭക്ഷണത്തിന്റെ കുറവുമൂലം അവശനിലയിലായിരുന്നു കുട്ടി. ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിരുന്നു. ഇൻസ്‌പെക്ടർ ഉടൻതന്നെ അവളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങി. ഇപ്പോൾ മനുഷ്യരെ പോലെ രണ്ടുകാലിൽ നടക്കാനും പ്ലെയ്റ്റിൽ നിന്ന് ഭക്ഷണം കഴിക്കാനും അവൾ പഠിച്ചുതുടങ്ങി. ചോറും പരിപ്പ് കറിയും പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാനാണ് അവൾക്ക് കൂടുതലിഷ്ടം.

ആശുപത്രിയിൽ നഴ്‌സുമാർ അവളോട് സംസാരിക്കാൻ ചെല്ലാറുണ്ടെങ്കിലും അവർ പറയുന്നതൊന്നും അവൾക്ക് മനസ്സിലാകാറില്ല. ഒരു ഭാഷയും വശമില്ലെങ്കിലും ഇഷ്ടപ്പെട്ടത് കണ്ടാൽ ’മൗഗ്ലി ഗേൾ’ ഇടയ്‌ക്ക് പുഞ്ചിരിക്കാറുണ്ട്. ഒറ്റയ്ക്കുള്ള വനവാസം കുട്ടിയുടെ മാനസിക നിലയെയും ബാധിച്ചിട്ടുണ്ട്. ദേഷ്യവും ആക്രമണ സ്വഭാവവും കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു. എങ്കിലും ഭൂരിഭാഗം സമയവും അവൾ ബെഡിൽ തന്നെയാണ്. ടോയ്‌ലറ്റ് ഉപയോഗിക്കാനൊന്നും അവൾക്ക് അറിയില്ല. പരിഹാരമായി നഴ്‌സുമാർ നാപ്പി പാഡുകൾ വച്ചുകൊടുക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക്