സച്ചിന്റെ ചിത്രത്തെക്കുറിച്ച് മകൾക്കു പറയാനുള്ളത്

സച്ചിൻ കുടുംബത്തോടൊപ്പം.

സച്ചിൻ ടെൻഡുൽക്കർ എന്ന വ്യക്തിയെക്കുറിച്ച് മറ്റുള്ളവർ എന്തു പറയുന്നു. അദ്ദേഹത്തിനു സമൂഹത്തിലുള്ള പ്രാധാന്യം ഇതിനെക്കുറിച്ചൊന്നും തൊട്ടു മുൻപുള്ള നിമിഷം വരെ ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്റെ പ്രിയപ്പെട്ട അച്ഛൻ മാത്രമായിരുന്നു.

സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന ചിത്രം കണ്ടതിനുശേഷമാണ് എന്റെ അച്ഛനെ ലോകം എത്രമാത്രം ആരാധിക്കുന്നുവെന്നും എത്ര വലിയ മനുഷ്യനാണ് എന്റെ അച്ഛനെന്നും എനിക്കു മനസ്സിലായത് മനസ്സു നിറഞ്ഞ് സാറ പറയുന്നു.

ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം ഏതെന്നു ചോദിച്ചാൽ അത് അച്ഛനും അമ്മയും കണ്ടുമുട്ടിയതിനെപ്പറ്റിയുള്ള ഭാഗമാണ്. അവരുടെ വിവാഹരംഗങ്ങളും വളരെ മനോഹരമാണ് 44 വയസ്സുകാരനായ ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൾ സാറ പറഞ്ഞു. സച്ചിന്റെ ക്രിക്കറ്റ് ജീവിതവും സ്വകാര്യ ജീവിതവും അഭ്രപാളികളിലെത്തിച്ചത് സംവിധായകൻ എർസ്കിനാണ്. 

കുടുംബത്തോടൊപ്പം ചിത്രം കണ്ടിറങ്ങിയ ശേഷമായിരുന്നു സച്ചിന്റെ മകൾ സാറയുടെ നിഷ്കളങ്കമായ ഈ തുറന്നു പറച്ചിൽ.