ഫിറ്റ്നസിൽ ഇന്ത്യയിൽ ഏറ്റവും സ്വാധീനം ചെലുത്തിയവരുടെ പട്ടികയിൽ ശിൽപ്പഷെട്ടി

പ്രായമൊക്കെ വെറും അക്കങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് മിക്ക ബോളിവുഡ് നടിമാരും. ശിൽപ്പഷെട്ടിയുടെ കാര്യവും വ്യത്യസ്തമല്ല. വയസ്സ് നാൽപ്പത്തി രണ്ടായെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശിൽപ്പ ഷെട്ടി ഒരുതരത്തിലുള്ള കോംപ്രമൈസിനും തയാറല്ല.

ഫിറ്റ്‌നസിനും യോഗയ്ക്കും കട്ട സപ്പോര്‍ട്ടാണ് ശിൽപ്പ എപ്പോഴും നൽകുന്നത്. അതുകൊണ്ടാണ് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും സ്വാധീനം  ചെലുത്തിയ വ്യക്തികളില്‍ മുപ്പതാം സ്ഥാനത്ത് ശിൽപ്പ എത്തിയിരിക്കുന്നതും. 

ജീവിതശൈലിയെ സ്വാധീനിക്കുന്ന വിധത്തില്‍ നിരവധി ഫിറ്റ്‌നസ് വിഡിയോകൾ പതിവായി ശിൽപ്പ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. യോഗയെ സംബന്ധിച്ച്  നിരവധി ഡിവിഡികളും ഈ നടി പുറത്തിറക്കിയിട്ടുണ്ട്. അടുത്തകാലത്ത്  ദ് ഡയറി ഓഫ് എ ഡൊമസ്റ്റിക് ഡിവ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. റെസിപ്പികളും ഫിറ്റ്‌നസ് രഹസ്യങ്ങളുമാണ് പുസ്തകത്തിലുള്ളത്.

' ആളുകളെ ശരിയായ ദിശയിൽ നയിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ടെന്നും. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എങ്ങനെയാണ് അതിശയകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നത് എന്നാണ് താൻ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതെന്നും അവര്‍ അതിനോട് വളരെ ക്രിയാത്മകമായിട്ടാണ് പ്രതികരിക്കുന്നതും. ഇത് തന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണെന്നും. ശിൽപ്പ ഷെട്ടി പറയുന്നു.