പതിനെട്ടാം പടിക്കു മുന്നിലെ ചിത്രം; സത്യമിതാണ് ചന്ദ്ര പറയുന്നു

നടി ചന്ദ്രാലക്ഷ്മൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. പതിനെട്ടാംപടിക്കു സമീപം നിൽക്കുന്ന ചിത്രമാണ് ചന്ദ്ര സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അതോടെ ചന്ദ്രാലക്ഷ്മൺ ശബരിമലയിലെത്തി എന്ന രീതിയിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചു തുടങ്ങി.

വാർത്ത വ്യാപകമായി പ്രചരിച്ചപ്പോൾ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് വനിതാ ഓൺലൈനോടു തുറന്നു പറയുകയാണ് ചന്ദ്രാലക്ഷ്മൺ.

‘‘ഇത് ശബരിമല അല്ല, നോർത്ത് ശബരിമല എന്നറിയപ്പെടുന്ന തമിഴ്നാട്, ആർ.എ. പുരത്തെ രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പൻ ക്ഷേത്രമാണിത്. ഇന്നലെ ഇവിടെ ദർശനത്തിനു പോയപ്പോൾ പതിനെട്ടാം പടിക്കു മുന്നിൽ നിന്നെടുത്ത ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം