13 വയസ്സുകാരിയെ മാനഭംഗം ചെയ്തു; അച്ഛൻ അറസ്റ്റിൽ

രാജ്യതലസ്ഥാനത്തുനിന്ന് വീണ്ടും നടുക്കുന്ന വാർത്ത. ഇത്തവണ പ്രതിസ്ഥാനത്ത് പിതാവു തന്നെ. ഇര സ്വന്തം മകളും. 13 വയസ്സുകാരി മകളെ മാനഭംഗം ചെയ്ത കുറ്റത്തിന് പിതാവ് അറസ്റ്റിൽ. ഗൗതം ബുദ്ധ നഗറിൽ ദാദ്രി ഭാഗത്തുനിന്നാണു സംഭവം റിപോർട്ട് ചെയ്തത്. ദാദ്രി പൊലീസ് സ്റ്റേഷനിൽ വീട്ടമ്മയുടെ പരാതി എത്തിയതിനെത്തുടർന്ന് 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വിവാഹജീവിതത്തിലെ അസംതൃപ്തികളും പ്രശ്നങ്ങളുമാണ് ക്രൂരമായ സംഭവത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു. വീട്ടിൽ ദമ്പതികൾ തമ്മിൽ വഴക്കു പതിവായിരുന്നത്രേ. ശനിയാഴ്ചയും ഞായറാഴ്ചയ്ക്കുമിടിയിലുള്ള രാത്രിയിൽ വീട്ടമ്മ ഉറങ്ങിക്കിടക്കുമ്പോൾ പിതാവ് മകളെയുമെടുത്ത് പുറത്തേക്കു പോയി. കുറച്ചു ദൂരെ വിജനമായ പ്രദേശത്ത് എത്തിയപ്പോൾ അയാൾ മകളെ മാനഭംഗപ്പെടുത്തി. 

മാനഭംഗത്തിന്റെ പേരിലും പോക്സോ നിയമപ്രകാരവുമാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.