ആൾ‌ക്കൂട്ടത്തിൽ അപമാനിക്കാൻ ശ്രമിച്ചു; അക്രമിയെ തിരഞ്ഞുപിടിച്ചു നടി തല്ലി

Zareen Khan. Photo Credit: Instagram

മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചയാളെ തിരഞ്ഞു പിടിച്ചു തല്ലി ബോളിവുഡ് താരം സരീൻ ഖാൻ. ഔറംഗബാദിൽ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ഘാടന ശേഷം ആൾക്കൂട്ടത്തിനിടയിലൂടെ കാറിലേക്കു മടങ്ങുമ്പോഴായിരുന്നു ചിലർ നടിയോടു മോശമായി പെരുമാറിയത്..

സരീൻഖാനെ കാത്ത് വലിയ ജനാവലി തന്നെ ഉദ്ഘാടനസ്ഥലത്തുണ്ടായിരുന്നു. ഉദ്ഘാടനത്തിനു ശേഷം ആൾക്കൂട്ടത്തിനിടയിലൂടെ വാഹനത്തിന് സമീപം എത്തിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു മോശം പെരുമാറ്റമുണ്ടായത്. ആക്രമണം സഹിച്ച് വെറുതെയങ്ങു മടങ്ങുവാൻ സരീൻ ഖാൻ ഒരുക്കമായിരുന്നില്ല.

തന്നോട് അപമര്യാദയായി പെരുമാറിയവനെ പിടിച്ച് ഒന്നു പൊട്ടിച്ച ശേഷമാണ് സരീൻഖാൻ മടങ്ങിയത്. തുടർന്ന് ആൾക്കൂട്ടം ഇളകുകയും ആൾ‌ക്കൂട്ടത്തെ നിയന്ത്രിക്കാൻ‌ പൊലീസിന് ലാത്തിപ്രയോഗം നടത്തേണ്ടി വരുകയും ചെയ്തു.