ADVERTISEMENT

തുറവൂർ∙ കരേത്തോടിനു കുറുകെ കോടംതുരുത്ത് പഞ്ചായത്തിലെ 1,2 വാർഡുകളെ ബന്ധിപ്പിക്കുന്ന കരുമാഞ്ചേരി പാലം തകർന്നു വീഴാറായി.  50 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ മേൽത്തട്ടിലെ മരപ്പലകകൾ പൂർണമായും ഇളകിക്കിടക്കുകയാണ്. പാലത്തിലൂടെ മറുകര കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാലത്തിന്റെ കൈവരി ഇരുമ്പ‌ുകൊണ്ടുള്ളതാണ്. കോൺക്രീറ്റ് തൂണുകളിലാണ് പാലം ഉറപ്പിച്ചിട്ടുള്ളത്. 

 ഇപ്പോൾ.  ഒരാൾ കയറിയാൽ പോലും പാലം ആടാൻ തുടങ്ങും. ജീവനിൽ കൊതിയുള്ളതിനാൽ ഇപ്പോൾ ആരും പാലത്തിൽ കയറാറില്ല. പകരം സംവിധാനമായി കടത്തു വഞ്ചി സർവീസ് ആരംഭിക്കാൻ പഞ്ചായത്ത് അധികൃതരും തയാറായിട്ടില്ല. കോടംതുരുത്ത് ഒന്നാം വാർഡിലെ നീണ്ടകര തെക്ക് പ്രദേശത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ കരുമാഞ്ചേരിയിൽ എത്താനുള്ള മാർഗമാണിത്. ഇവിടെ പുതിയ പാലവും കരിനിലങ്ങളുടെ വരമ്പുകൾക്കു വീതികൂട്ടി റോഡും നിർമിക്കാൻ ഷാനിമോൾ ഉസ്മാൻ എംഎൽഎയായിരുന്ന കാലഘട്ടത്തിൽ പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് നടപടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com