Activate your premium subscription today.
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിൽ കബറടക്കും. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ. തീയതി പിന്നീട് തീരുമാനിക്കും. ഇന്നലെ രാത്രി സഭാ ആസ്ഥാനത്തു ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
കൊയിലാണ്ടി∙ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1,30,000 രൂപ
കോഴിക്കോട്∙ പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം.
കാസർകോട്∙ കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ മടിക്കേരിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് 40,000 സിംകാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോമെട്രിക്
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കാത്ത ഡ്രൈവിങ് സ്കൂൾ ഉടമകളെ നേരിടാനുറച്ച് സർക്കാർ. ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകൾ കണ്ടെത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. നിലവിൽ ടെസ്റ്റ് നടക്കുന്ന 86 ൽ 77 ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ വാടകയ്ക്കെടുത്തവയാണ്. ഇൗ ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ ഇപ്പോൾ ടെസ്റ്റ് തടയുന്നത്.
ന്യൂഡൽഹി ∙ കഴിഞ്ഞ മാസം ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന പോർച്ചുഗീസ് ചരക്കുകപ്പലിലുള്ള 5 ഇന്ത്യക്കാരടക്കം 7 പേരെ ഇന്നലെ വിട്ടയച്ചതായി പോർച്ചുഗീസ് സർക്കാർ അറിയിച്ചു. എന്നാൽ മലയാളികളായ 3 പേരെ ഇനിയും മോചിപ്പിച്ചിട്ടില്ലെന്നാണു വിവരം. ഇവരടക്കം 17 ജീവനക്കാർ കൂടി ഇനി കപ്പലിലുണ്ട്. ഇവരെക്കൂടി ഉടൻ മോചിപ്പിക്കണമെന്ന് പോർച്ചുഗീസ് സർക്കാർ ഇറാനോട് ആവശ്യപ്പെട്ടു. മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ളത്.
കൊച്ചി ∙ എയർ ഇന്ത്യ എക്സ്പ്രസിലെ ഒരു വിഭാഗം കാബിൻ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവൽ, ടൂറിസം ഏജന്‍സികളേയും ബാധിച്ചു. വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിട്ടവരും ഇക്കൂട്ടത്തിലുണ്ട്. സമരം പിൻവലിക്കുമെന്ന വാർത്ത പുറത്തുവന്നത് ഇവർക്ക് വലിയ ആശ്വാസമായി. ഗൾഫ് മേഖലയിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് ഈ പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. ഈ മേഖലയിലേക്കുള്ള വിമാന സര്‍വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്. ഇങ്ങനെ ടിക്കറ്റ് എടുത്തവരാണ് പ്രതിസന്ധിയിലായത്.
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതിൽ കാനഡയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. വിഷയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വിഘടനവാദികൾക്കും തീവ്രവാദികൾക്കും കാനഡ രാഷ്ട്രീയ അഭയം നൽകുകയാണെന്നും ഇന്ത്യ ആരോപിച്ചു. അറസ്റ്റിന്റെ വിവരങ്ങൾ കാനഡ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും, എന്നാൽ അത് നയതന്ത്ര തലത്തിൽ അല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
മേലുകാവ്∙ ടാറിങ്ങിനിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനുവാണ് മരിച്ചത്. ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലിക്കിടെ നാലു മണിക്കായിരുന്നു അപകടം. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം
കൊച്ചി ∙ ആയിരക്കണക്കിനു യാത്രക്കാരെ 2 ദിവസം പെരുവഴിയിലാക്കിയ മിന്നൽ സമരം എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ പിൻവലിച്ചു. കൂട്ടത്തോടെ രോഗ അവധി (സിക്ക് ലീവ്) എടുത്ത ഏകദേശം 250 ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ഡൽഹിയിൽ ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ധാരണയായി. ജീവനക്കാരുടെ സംഘടനയുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികൾ പങ്കെടുത്തു.
തിരുവനന്തപുരം∙ പരോളില ് ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷത്തിനു ശേഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചനാണ് (60) രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. 2003ലാണ് പരോൾ ലഭിച്ചതിനു പിന്നാലെ തങ്കച്ചൻ മുങ്ങിയത്. അന്ന് 30 ദിവസത്തെ പരോളിനാണ് തങ്കച്ചൻ
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നർക്കോട്ടിക് സെൽ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.
ആലപ്പുഴ∙ പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിലെ വൈദ്യുതി ബന്ധം വീണ്ടും വിഛേദിച്ചു. വൈദ്യുത ബിൽ കുടിശികയും പിഴപ്പലിശയും ചേർത്ത് 115 കോടിയോളം രൂപയായതിനെ തുടർന്നാണ് കണക്ഷൻ വിഛേദിച്ചത്. എന്നാൽ 48 കോടിയോളം രൂപ മാത്രമാണ് അടയ്ക്കാനുള്ളതെന്നാണ് ഓട്ടോകാസ്റ്റിന്റെ കണക്ക്. 2023 മേയ് 23നും
പീരുമേട് ∙ ദേശീയപാതയിൽ കുട്ടിക്കാനം പുല്ലുപാറയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞു 2 പേർ മരിച്ചു. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ ഫാർമസി ജംക്ഷനു സമീപം വിളയിൽ വീട്ടിൽ ഷിബുവിന്റെ മകൾ ഭദ്ര (18), ഭദ്രയുടെ മാതൃസഹോദരിയും പാരിപ്പള്ളി ലക്ഷ്മി നിവാസിൽ പ്രിൻസിന്റെ ഭാര്യയുമായ സിന്ധു (48) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ഷിബു (51), ഭാര്യ മഞ്ജു (43), ഇവരുടെ മറ്റൊരു മകൾ ഭാഗ്യ (12), സിന്ധുവിന്റെ മകൻ ആദിദേവ് (21) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം.
മോസ്കോ ∙ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഎസ് ശ്രമിക്കുന്നെന്നു റഷ്യ. ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തിൽ യുഎസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം.
വടകര∙ സിപിഎമ്മിനെ ഇനി മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാവും നല്ലതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ. വ്യാജസന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ യുഡിവൈഎഫ് നടത്തിയ റൂറൽ എസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട മുതിയാവിളയിലാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെന്നൈ ∙ തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ടു മരണം. ഗുരുതരമായി പരുക്കേറ്റ 7 സ്ത്രീകൾ ഉൾപ്പെടെ 13 പേരെ ശിവകാശി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
‘ശ്യാമേട്ടൻ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും’ എന്നായിരുന്നു കണ്ണൂർ പാനൂരിൽ പ്രണയപ്പകയിൽ യുവാവ് കൊലപ്പെടുത്തിയ വിഷ്ണുപ്രിയ ഫോൺകോളിലുണ്ടായിരുന്ന സുഹൃത്തിനോട് അവസാനം പറഞ്ഞ വാക്കുകൾ. 2022 ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പാനൂർ
താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ തീരുമാനിച്ചു. അർച്ചന, നിവേദ്യം എന്നിവയിൽ അരളിപ്പൂവ് ഉപയോഗിക്കില്ല.
ചണ്ഡീഗഡ്∙ ഹരിയാന മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല സംസ്ഥാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു. മൂന്നു സ്വതന്ത്ര എംഎൽഎമാർ സർക്കാരിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ്
കൊച്ചി ∙ ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കി അപ്രതീക്ഷിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന.
നിലമ്പൂർ∙ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്.
‘‘പൗരന്മാർക്ക് മികച്ച സേവനം കൊടുക്കുക എന്നതാണ് പൊലീസിന്റെ കർത്തവ്യം. അത് അവർക്കു മനസ്സിലായില്ലെങ്കിൽ സമൂഹം മനസ്സിലാക്കിക്കൊടുക്കും’’ – 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ നേരിട്ട പീഡനത്തെ കുറിച്ച് എന്തുകൊണ്ടാണ് ഇപ്പോൾ പരാതി
കോഴിക്കോട് ∙ ജില്ലയിൽ കഴിഞ്ഞ രാത്രി പരക്കെ മഴ പെയ്തു. കോഴിക്കോട് നഗരത്തിൽ ഈ വർഷം ആദ്യമായി ഇന്നലെയാണ് വേനൽമഴ ലഭിക്കുന്നത്. ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ
കോഴിക്കോട്∙ ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. മകന് അക്ഷയ്യെ
കൊച്ചി ∙ ബിപിസിഎല്ലിന്റെ അമ്പലമുകൾ പാചകവാതക ബോട്ട്ലിങ് പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഒരു ഡ്രൈവർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജോലി
കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കുന്നതു തുടരുന്നു. ഇന്ന് രാവിലെ കുവൈത്ത്, ദുബായ് വിമാനങ്ങൾ മാത്രമാണു സർവീസ് നടത്തിയത്. രാവിലെ മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ആകെ അഞ്ച് വിമാനങ്ങളാണു റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്ക് കാരണം നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായെന്നുപ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിലാണു റദ്ദ് ചെയ്തത്. ബദൽ സംവിധാനം രൂപപ്പെടുത്തി പ്രശ്നം
തിരുവനന്തപുരം ∙ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ
തൃശൂർ ∙ പീച്ചി ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം രാവിലെ കണ്ടെത്തി. മലപ്പുറം സ്വദേശിയും എറണാകുളം
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയ ശതമാനം കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി.
ചെന്നൈ∙ തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്. ബുധനാഴ്ച
ന്യൂഡൽഹി∙ ആയിരക്കണക്കിനു യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത്
കണ്ണൂർ∙ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള 4 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെഎടുത്ത പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുപ്പ് ആരംഭിക്കാനിരിക്കെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരുടെയും അറസ്റ്റുണ്ടാകുമോയെന്നാണ് പലരുടെയും ചോദ്യം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു,
പീച്ചി ∙ ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാതായി. താനൂർ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാർഥിയാണ്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കോഴിക്കോട്∙ കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കല്ലാച്ചിചിയ്യൂർ സ്വദേശിനി പാറേമ്മൽ ഹരിപ്രിയ (20) ആണ് മരിച്ചത്. എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്ക് പരുക്കേറ്റിരുന്നു. കാലിനും, തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്.
പട്ന ∙ അസദുദ്ദീൻ ഉവൈസിയുടെയും പപ്പു യാദവിന്റെയും പിന്തുണയോടെ സിവാൻ മണ്ഡലത്തിൽ ഹേന ഷഹാബ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത് ഇരു മുന്നണികൾക്കും വെല്ലുവിളിയായി. ബാഹുബലി നേതാവായിരുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹേന ആർജെഡിയുടെ ടിക്കറ്റ് വാഗ്ദാനം നിരസിച്ചാണു സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നത്.
വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.
കൊച്ചി∙ എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നുള്ള പ്രതിസന്ധി അടുത്ത ദിവസവും തുടരും. സർവീസുകൾ വെട്ടിച്ചുരുക്കിയും പുനഃക്രമീകരിച്ചും പ്രതിസന്ധി കുറച്ചെങ്കിലും മറികടക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. തൊണ്ണൂറിലേറെ സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ ആലോക് സിങ് വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് വിമാനക്കമ്പനി അധികൃതർ കത്തയച്ചു.
കൊച്ചി/തൊടുപുഴ∙ എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. എറണാകുളത്തെ വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടിരുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി.
കൽപറ്റ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 61 വർഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൽപറ്റ അതിവേഗ പോക്സോ കോടതി. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമൽകുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കൽപറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി
കോഴിക്കോട്∙ പുതിയ ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും അടുത്ത മാസം വിപണിയിൽ എത്തിക്കാനൊരുങ്ങി കേരള സോപ്സ്. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കീഴിലുള്ള കോഴിക്കോട് കേരള സോപ്സ് പതിറ്റാണ്ടുകളായി കേരള സാൻഡൽ ചന്ദനസോപ്പിനു പ്രശസ്തമാണ്.
തിരുവനന്തപുരം ∙ വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിന് സസ്പെൻഷൻ. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറും ജില്ലാ വികസന കമ്മിഷണറുമായ
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (74) കാലം ചെയ്തു. ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. കോൺഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ജയറാം രമേശ് എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്രയെ ചൊല്ലി വിവാദം മുറുകിയതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വന്തം ചെലവിലാണ് യാത്ര പോയതെന്നും മുഖ്യമന്ത്രിയുടെ ചുമതല ലോകത്ത് എവിടെയിരുന്നും നിര്‍വഹിക്കാമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. മുഖ്യമന്ത്രി എല്ലാ അനുമതിയും വാങ്ങിയാണ് പോയതെന്നും
തിരുവനന്തപുരം / കോഴിക്കോട് / കണ്ണൂർ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ പെരുവഴിയിലായി. അർധരാത്രിയും വെളുപ്പാൻ കാത്തും എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായി നിന്ന യാത്രക്കാർ പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തി. ജോലി
തിരുവനന്തപുരം∙ സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം വരുത്തുന്നു. ഹയര്‍സെക്കന്‍ഡറിയിലേതു പോലെ പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുംബൈ∙ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം ,ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
ന്യൂഡൽഹി∙ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രശ്നം ഉടൻ പരിഹരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ ചട്ടങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിമാനക്കമ്പനിക്ക് നിർദേശം നൽകുകയും ചെയ്തതായി വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഏകദേശം തൊണ്ണൂറോളം എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ
കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ ഭാഗമായി അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന്
തിരുവനന്തപുരം ∙ ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024ലെ സാഹിത്യ പുരസ്കാരം ജ്ഞാനപീഠം ജേതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ്
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജനതാദൾ(എസ്) എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ സ്ത്രീകൾ മടിച്ചു നിൽക്കുന്നത് പൊലീസിന്റെ പ്രത്യേക അന്വേഷണ
ന്യൂഡൽഹി∙ കേരളത്തിലെ മുൻ അഡ്വക്കറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായിരുന്ന അന്തരിച്ച കെ.പി.ദണ്ഡപാണിക്ക് സുപ്രീം കോടതിയുടെ അപൂർവ അനുസ്മരണം. നിയമപരിജ്ഞാനത്തിന്റെ
തിരുവനന്തപുരം∙ സംസ്ഥാനത്തെ 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,
ആലപ്പുഴ ∙ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കാൻ ഇറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു. തെങ്ങാട്ടുവിള– താമരക്കുളം ബാബു ( 52 ) ആണ് മരിച്ചത്. കിണറ്റിൽ വീണ ആൾ കയറിൽ
ന്യൂഡൽഹി∙ വിവാദ പരാമർശം നടത്തി പാർട്ടിയെ വെട്ടിലാക്കി കോൺഗ്രസ് നേതാവ് സാം പിത്രോദ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ
പേരാമ്പ്ര∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ചെമ്പ്ര റോഡിൽ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര
കൊച്ചി ∙ ഗുണ്ടാ തലവൻ പെരുമ്പാവൂർ അനസിന്റെ അടുത്ത കൂട്ടാളികളുടെ വീടുകളും മറ്റും തീവ്രവാദവിരുദ്ധ സ്ക്വാഡ് റെയ്ഡ് ചെയ്തതിന്റെ പ്രധാന കാരണം തോക്കിന്റെ ഉപയോഗം
കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ ഫലവും ഡൽഹി എയിംസിലേക്ക് അയച്ച് സിബിഐ.
തിരുവനന്തപുരം∙ താൽക്കാലിക കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന എം.എം.ഹസൻ, തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം താൻ മാറണോ എന്നു ചോദിക്കുക പോലും ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷനായി ഇന്ന് വീണ്ടും ചുമതലയേറ്റെടുത്ത കെ.സുധാകരൻ. തന്നോട്
ഛണ്ഡിഗഡ്∙ മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഹരിയാനയിലെ ബിജെപി സർക്കാരിനു മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക് പിന്തുണ നൽകിയിരുന്ന ഒരു
സോൾ ∙ ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നൽകിയ കിം കി നാം (94) അന്തരിച്ചു. 2022 മുതൽ ചികിത്സയിലായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്
കൊച്ചി∙ ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ മാത്യു കുഴൽനാടനെതിരെ ഇടുക്കി വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ
തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന
കോഴിക്കോട്∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് നിർദേശം. കോഴിക്കോട് ഡിടിഒയ്ക്കാണ് കെഎസ്ആർടിസി എംഡിയുടെ സന്ദേശം എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് ഉപയോഗിച്ച
ന്യൂഡൽഹി ∙ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവിൽ പ്രവേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് എഴുപതിലേറെ സർവീസുകൾ.
പാലക്കാട്∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി.മുകേഷ് (34) മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാടായിരുന്നു സംഭവം. മലപ്പുറം പരപ്പനങ്ങാടി
പത്തനംതിട്ട∙ മൈലപ്ര സഹകരണ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ
ചെറുപുഴ ∙ ടിപ്പർ ഇടിച്ചു വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ടുപുറത്ത് വർഗീസ് (96) ആണു മരിച്ചത്. രാവിലെയായിരുന്നു അപകടം. കോഴിച്ചാലിൽ പാലം നിർമാണം നടക്കുന്ന
കണ്ണൂര്‍ ∙ കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത്
തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് ∙ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.01 ശതമാനം കുറവ്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2970 കേന്ദ്രങ്ങളിലായി 4,27,153 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹത നേടി. 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
മുംബൈ∙ അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ
കൊച്ചി∙ കേരളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. എഴുപതോളം
ഡാലസ് ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ∙ മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി ഇരുൽകുന്നുമ്മൽ (കുനിയിൽ) സൈനീഷ്
കൊച്ചി∙ പകർപ്പവകാശം ലംഘിച്ച് എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പത്താം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും
ന്യൂഡൽഹി ∙ 3 സ്വതന്ത്ര എംഎൽഎമാർ ഹരിയാനയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി നായബ് സിങ് സെയ്നി. നിലവിലെ
കൊച്ചി∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. കുമ്പളങ്ങി പഴങ്ങാട് കോച്ചേരി വീട്ടിൽ തോമസ് (67) ആണ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച
കൊച്ചി ∙ കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്
ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഷയത്തിൽ വീണ്ടും കാനഡയെ വിമർശിച്ച് ഇന്ത്യ. കനേഡിയൻ നഗരത്തിൽ ഇന്ത്യൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഖലിസ്ഥാൻകാർ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനം.
തിരുവനന്തപുരം∙ ട്രെയിനിൽനിന്നു വീണ് യാത്രക്കാരനു ദാരുണാന്ത്യം. ഷാലിമാർ എക്സ്പ്രസിൽനിന്നു വീണാണ് അപകടമുണ്ടായത്. വൈകിട്ട് 6.45ഓടെ മുരുക്കുംപുഴ റെയിൽവേ
തിരുവനന്തപുരം∙ റഷ്യൻ മനുഷ്യക്കടത്തു കേസിൽ രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ. കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് പിടിയിലായത്.
കൊച്ചി ∙ കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് ശിക്ഷയിൽ ഇളവ് നല്കാൻ പാടില്ലെന്ന് ഹൈക്കോടതി. ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കിയിരിക്കണമെന്നും ഇക്കാര്യത്തിൽ സംതുലനം സൂക്ഷിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ വ്യക്തമാക്കി
വടകര ∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ.
ന്യൂഡൽഹി∙ കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്റ്റ് നീക്കം ചെയ്യാൻ സമൂഹമാധ്യമമായ എക്സിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. നേരത്തേ സംസ്ഥാന
പെരുമ്പിലാവ്∙ കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വടക്കേ കോട്ടോൽ തെക്കത്തുവളപ്പിൽ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22)
പട്ന ∙ മുസ്ലിംകൾക്കു ‘പൂർണ സംവരണം’ നൽകണമെന്ന പരാമർശത്തിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വിശദീകരണം നൽകി. മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, സാമൂഹിക
പട്ന ∙ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ, മുൻ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമിന്റെ ചെറുമകൻ. പട്ന സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൻഷുൽ അവിജിത്
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി സർക്കാരിനുള്ള പിന്തുണ 3 സ്വതന്ത്ര എംഎൽഎമാർ പിൻവലിച്ചു. നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഇതോടെ ഭൂരിപക്ഷം നഷ്ടമായി. 3 സ്വതന്ത്ര എംഎൽഎമാരും ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി.
തിരുവനന്തപുരം ∙ കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ
ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ ഷിബിനയെന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് തള്ളി ന്യൂനപക്ഷ
ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് തിരഞ്ഞെടുപ്പ്
തിരുവനന്തപുരം ∙ കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. പെരുമാതുറ സ്വദേശിനി റുക്സാന (35) ആണ് മരിച്ചത്. കഴക്കൂട്ടത്തുനിന്നു കണിയാപുരത്തേക്കു
Results 1-100 of 10000