ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടു മരണം. ഗുരുതരമായി പരുക്കേറ്റ 7 സ്ത്രീകൾ ഉൾപ്പെടെ 13 പേരെ ശിവകാശി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

ശിവകാശി കീഴാതിരുതങ്കലിന് സമീപം ചെങ്ങമലപ്പട്ടിയിൽ ശരവണകുമാറിന്റെ ഉടമസ്ഥതയിലുള്ള സുദർശൻ എന്ന പടക്ക നിർമാണ ഫാക്ടറിയിലാണ് അപകടം. നൂറിലധികം പേർ ഈ പ്ലാന്റിൽ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഫാൻസി ഇനം പടക്കങ്ങൾ മിക്സ് ചെയ്യുന്നതിനിടെയുണ്ടായ ഘർഷണത്തെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പറയുന്നു.

ശിവകാശിയിൽനിന്ന് നാല് യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയാണ് തീയണച്ചതും മൃതദേഹങ്ങൾ പുറത്തെടുത്തതും. രണ്ട് അഡീഷനൽ പൊലീസ് സൂപ്രണ്ടുമാരും സെൻട്രൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

English Summary:

Tragic Blast in Sivakasi Firecracker Factory Claims Several Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com