Activate your premium subscription today.
കൊയിലാണ്ടി∙ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്താളി ആയിഷ മൻസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച്
കോഴിക്കോട്∙ എ പ്ലസിൽ സംസ്ഥാനതലത്തിൽ താരമായി റഹ്മാനിയ. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളത് റഹ്മാനിയ എച്ച്എസ്എസ് ഫോർ ഹാൻഡിക്യാപ്ഡ്, കോഴിക്കോട് മെഡിക്കൽ കോളജ് ആണ്. തുടർച്ചയായ അഞ്ചാം വർഷമാണ് എ പ്ലസ് നേട്ടത്തിൽ റഹ്മാനിയ മുന്നിലെത്തിയത്. 257
മുക്കം∙ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രൂക്ഷമായ വരൾച്ചയിൽ കൃഷി നാശം നേരിട്ട പ്രദേശങ്ങളും സംഘം പരിശോധിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാരശ്ശേരി, കൊടിയത്തൂർ, പഞ്ചായത്തുകളിലും മുക്കം നഗരസഭയിലെ പ്രദേശങ്ങളിലായിരുന്നു
കോഴിക്കോട് ∙ കക്കോടി പഞ്ചായത്തിൽ ചെലപ്രം ബദിരൂർ അകലാപ്പുഴ തീരത്തു 3 ഏക്കർ കണ്ടൽക്കാട് ഭൂമാഫിയ നികത്തി. സ്ഥലത്തെ സ്വകാര്യ വ്യക്തിയിൽ നിന്നു വർഷങ്ങൾക്കു മുൻപ് ചിലർ വാങ്ങിയ, പുഴയോടു ചേർന്നുള്ള ചതുപ്പു നിലമാണ് ആഴ്ചകൾക്കു മുൻപ് റവന്യു അധികൃതരുടെ കണ്ണുവെട്ടിച്ചു നികത്തിയത്. അകലാപ്പുഴയുടെ തീരത്ത്
കോഴിക്കോട്∙ ബിലാത്തിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥി എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് ശിവദാസിന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.
നാദാപുരം∙ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷം. പുഴകൾ വറ്റി വരണ്ടതോടെ ജനം ദുരിതത്തിൽ. വിലങ്ങാട് മേഖലയിലെ നിരവധി കോളനി പ്രദേശത്തുകാർ അടക്കം പുഴകളെയാണ് വെള്ളത്തിന് ആശ്രയിച്ചിരുന്നത്. ഹോസ് ഉപയോഗിച്ചു നീരുറവകളിൽ നിന്ന് വെള്ളം താഴ് ഭാഗത്തേക്കെത്തിച്ചുള്ള ജലശേഖരണം വേനൽ രൂക്ഷമായതോടെ അസാധ്യമായി. മലയങ്ങാട്
നാദാപുരം∙ ഒരാഴ്ചയ്ക്കിടയിൽ 2 അപകട മരണങ്ങൾ സംഭവിച്ചതിന്റെ ദുഃഖത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കല്ലാച്ചിയും പരിസരവും. കഴിഞ്ഞ 5ന് ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യവേ വാണിമേൽ പാലത്തിനു സമീപത്ത് മരക്കൊമ്പ് പൊട്ടി വീണു പരുക്കേറ്റ കല്ലാച്ചിയിലെ ടാക്സി ജീപ്പ് ഡ്രൈവർ വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ്
അപേക്ഷ ഇന്നുവരെ മാത്രം: നാദാപുരം∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വ്യക്തിഗത ആസ്തികളുടെ അപേക്ഷ ഇന്ന് 4 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും. യോഗ അധ്യാപകർക്ക് പരിശീലനം നാളെ: മേലാറ്റൂർ ∙ യോഗ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ യോഗ അധ്യാപകർക്കുള്ള പരിശീലന ക്ലാസ് നാളെ നടക്കും. രാവിലെ 8.30 മുതൽ കൊളത്തൂർ കുറുപ്പത്താലിലുള്ള അഹമ്മദ് കുരിക്കൾ സ്മാരക ഹാളിലാണ് പരിശീലനം. 9846509735
കൊയിലാണ്ടി∙ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1,30,000 രൂപ
കോഴിക്കോട്∙ പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം.
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നർക്കോട്ടിക് സെൽ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.
കോഴിക്കോട് ∙ ജില്ലയിൽ കഴിഞ്ഞ രാത്രി പരക്കെ മഴ പെയ്തു. കോഴിക്കോട് നഗരത്തിൽ ഈ വർഷം ആദ്യമായി ഇന്നലെയാണ് വേനൽമഴ ലഭിക്കുന്നത്. ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ
കോഴിക്കോട്∙ ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. മകന് അക്ഷയ്യെ
നാദാപുരം∙ മയ്യഴി പുഴയുടെ ഭാഗമായ പെരിങ്ങത്തൂർ പുഴയിൽ ബോട്ടുകളുടെ സഞ്ചാരത്തിനു വഴിയൊരുങ്ങുന്നു. കണ്ണൂർ ജില്ലയിൽ നദികളെ കോർത്തിണക്കി നടപ്പാക്കിയ മലനാട് ടൂറിസം പദ്ധതിയിൽ ബോട്ട് ജെട്ടികൾ നിർമിച്ച മാതൃകയിൽ നാദാപുരം നിയോജക മണ്ഡലത്തിൽ 2 ബോട്ട് ജെട്ടികളാണുള്ളത്.
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ വിജയം 99.82%. 22064 ആൺകുട്ടികളും 21735 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ആകെ 43799 പേർ. അതിൽ 22008 ആൺകുട്ടികളും 21713 പെൺകുട്ടികളും ഉന്നതപഠനത്തിന് അർഹത നേടി. ആകെ 43721 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 711
വടകര ∙ ഒന്നര പതിറ്റാണ്ട് മുൻപ് ആ കെട്ടിടങ്ങൾ എന്തിന് പൊളിച്ചു എന്ന ചോദ്യം ഇപ്പോഴും ശേഷിക്കുന്നു. കോട്ടപ്പറമ്പ് നവീകരണ പദ്ധതിക്കു വേണ്ടി കടകളും പാരലൽ കോളജും പ്രവർത്തിക്കുന്ന 2 വലിയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ നഗരസഭയ്ക്ക് അവിടെ പദ്ധതിക്ക് തുടക്കമിടാൻ പോലും കഴിഞ്ഞിട്ടില്ല. പഴയ ബസ് സ്റ്റാൻഡിനു
രാമനാട്ടുകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിസരി ജംക്ഷനിൽ ഉടലെടുത്ത ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടൽ. ജംക്ഷനിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയപാത അതോറിറ്റുമായി ചർച്ച നടത്തുമെന്നു മന്ത്രി അറിയിച്ചു. നിസരി ജംക്ഷനിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം വിലക്കിയതിനാൽ യാത്രക്കാർ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ട നിർദേശം സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി.
ചക്കിട്ടപാറ∙ പഞ്ചായത്തിൽ 10ാം വാർഡിലെ അണ്ണക്കുട്ടൻചാൽ കാഞ്ഞിരക്കടവ് മേഖലയിൽ കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ നിന്നു പെരുവണ്ണാമൂഴി റിസർവോയർ നീന്തിയാണ് കാട്ടാന കൃഷിയിടത്തിൽ എത്തിയത്. തണ്ടേൽ വർക്കിയുടെ 150 വാഴ, തെങ്ങ്, കമുക് എന്നിവയാണ് നശിപ്പിച്ചത്.
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ ജലസ്രോതസ്സുകൾ വറ്റി, ജലക്ഷാമം രൂക്ഷം. കോളനി നിവാസികൾ ആശ്രയിച്ചിരുന്ന അമ്പലക്കുന്ന് തോട് വറ്റിയതോടെ നീരുറവയിൽ പൈപ്പിട്ടാണ് ഇപ്പോൾ നാമമാത്രമായ വെള്ളം ലഭിക്കുന്നത്. നീരുറവയും വറ്റാറായ നിലയിലാണ്. ഇലകൾ ഉൾപ്പെടെ വീണ് നീരുറവ
ഗതാഗതംനിരോധിച്ചു:ബാലുശ്ശേരി ∙ കുറുമ്പൊയിൽ – വയലട – തലയാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണാടിപ്പൊയിൽ മുതൽ കെആർസി വരെ ഗതാഗതം നിരോധിച്ചു. കുറുമ്പൊയിൽ - വയലട ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ വട്ടോളി കിനാലൂർ റോഡിലെ വട്ടക്കുളങ്ങര മുക്ക്- കൊയലാട്ട് മുക്ക് റോഡിലൂടെ യാത്ര
കുറ്റ്യാടി∙ ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥിനി മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോണ സുധീർ ഹിന്ദി പരീക്ഷയുടെ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ബയോളജി പരീക്ഷ എഴുതാൻ എത്തിയത് ആംബുലൻസിൽ. പരീക്ഷ എഴുതണമെന്ന ഷിയോണയുടെ ആവശ്യത്തിന് ഡോക്ടർ അനുമതി
കോഴിക്കോട്∙ കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കല്ലാച്ചിചിയ്യൂർ സ്വദേശിനി പാറേമ്മൽ ഹരിപ്രിയ (20) ആണ് മരിച്ചത്. എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്ക് പരുക്കേറ്റിരുന്നു. കാലിനും, തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്.
കോഴിക്കോട്∙ പുതിയ ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും അടുത്ത മാസം വിപണിയിൽ എത്തിക്കാനൊരുങ്ങി കേരള സോപ്സ്. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കീഴിലുള്ള കോഴിക്കോട് കേരള സോപ്സ് പതിറ്റാണ്ടുകളായി കേരള സാൻഡൽ ചന്ദനസോപ്പിനു പ്രശസ്തമാണ്.
കോഴിക്കോട്∙ കോർപറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരെ ജാഗ്രതാ നടപടി. ഐസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചുരണ്ടി ഐസ് പോലുള്ള ഭക്ഷണ സാധനങ്ങൾ ജൂൺ 1 വരെ നിരോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു മേയർ ബീന ഫിലിപ്പ് പറഞ്ഞു. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത് തടയാൻ ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽ
കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ ഭാഗമായി അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന്
കോഴിക്കോട്∙ കോഴിക്കോട് ബീച്ചിൽ സ്ഥിരമായി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്ന് പിടികൂടി. നാലുകുടി പറമ്പ് സ്വദേശികളായ മുഹമ്മദ് ഷാനിദ് (23), ആദിൽ റെയ്ഫാൻ (24), എന്നിവരും ആനക്കുഴിക്കര സ്വദേശിയായ പതിനേഴര വയസ്സുകാരനുമാണ് പിടിയിലായത്.
പേരാമ്പ്ര∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ചെമ്പ്ര റോഡിൽ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര
കോഴിക്കോട് ∙ 1974 മേയ് എട്ടിന് നടന്ന ഇന്ത്യൻ റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിന്റെ 50-ാം വാർഷികമാണ് ഇന്ന്. ഇന്ത്യയിലെ സംഘടിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ വേതനങ്ങളും ആനുകൂല്യങ്ങളും പടിപടിയായി ഉയർന്ന് വന്നിട്ടും റെയിൽവേ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ തയ്യാറാകാതിരുന്ന
കുറ്റ്യാടി∙ വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡ് തകർച്ചയിൽ. റോഡിന്റെ അരിക് ഭാഗങ്ങൾ വലിയ കുഴികളായി തീർന്നതോടെ അപകടങ്ങളും പതിവായി.ഒന്നാം വളവു മുതൽ ചുങ്കക്കുറ്റി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ അരിക് ഭാഗം തകർന്നു കിടക്കുകയാണ്. ഇതുകാരണം ചരക്കു ലോറികൾക്ക് അരിക് ചേർന്ന് പോകാൻ കഴിയാത്തത് ഗതാഗത തടസ്സത്തിനും
വടകര∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിൽ കിടന്ന തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ. കുട്ടോത്ത് സ്വദേശി വിടുപറമ്പിൽ സത്യനാണ് ബീച്ച് സെക്ഷൻ ഓവർസീയർ പഴങ്കാവ് എമി ഹൗസിൽ സി.കെ.രഞ്ജിത്തിന്റെ ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത്. രാവിലെ 11.30ന് കോൺവന്റ്
നാദാപുരം∙ വാണിമേൽ ചേലമുക്കിലെ ടാക്സി ജീപ്പ് ഡ്രൈവർ ഏക്കോത്ത് അസീസിന്റെ(55) ജീവനെടുത്തത് റോഡിലെ അപകടകരമായ തണൽ മരങ്ങളിലൊന്ന്. ഞായറാഴ്ച ജോലി സ്ഥലമായ കല്ലാച്ചിയിലേക്ക് മറ്റൊരാളുടെ ബൈക്കിനു പിറകിലിരുന്നു പോകുന്നതിനിടയിലാണ് വാണിമേൽ പാലത്തിനു സമീപത്തെ തണൽ മരങ്ങളിലൊന്നിന്റെ വലിയ കൊമ്പ് അസീസിന്റെ തലയിലേക്കു
കോഴിക്കോട് ∙ ബേപ്പൂരിൽ നിന്നു മീൻ പിടിക്കാൻ പോയി അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയ ഹെലികോപ്റ്റർ വെസ്റ്റ്ഹിൽ മൈതാനത്ത് ഇറങ്ങുന്നതും കാത്ത് അധികൃതർ നിന്നതു രണ്ടര മണിക്കൂർ. രക്ഷാ പ്രവർത്തനം നടത്തി ഹെലികോപ്റ്റർ നെടുമ്പാശ്ശേരിയിലേക്കു പറന്നെന്ന അറിയിപ്പു ലഭിച്ചതോടെ ജില്ലാ അധികൃതരും
കോഴിക്കോട്∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് നിർദേശം. കോഴിക്കോട് ഡിടിഒയ്ക്കാണ് കെഎസ്ആർടിസി എംഡിയുടെ സന്ദേശം എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് ഉപയോഗിച്ച
ഹജ് തീർഥാടകർക്കുള്ള വാക്സിനേഷൻ നാളെ: താമരശ്ശേരി∙ ഹജ് കമ്മിറ്റി മുഖേന പോകുന്ന തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാംപ് നാളെ രാവിലെ 8 മുതൽ താലൂക്ക് ആശുപത്രിയിൽ നടക്കും. ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് താമരശ്ശേരിയിലെ പ്രത്യേക ക്യാംപിൽ വാക്സീൻ നൽകും. 1200 പേർക്കാണ് നൽകുക. രാവിലെ 8ന് എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയാകും.
കോഴിക്കോട് ∙ മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി ഇരുൽകുന്നുമ്മൽ (കുനിയിൽ) സൈനീഷ്
കോഴിക്കോട്∙ ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ടുവന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസിൽ യു.ഷഹൽ (23) ആണ് അറസ്റ്റിലായത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പക്ടർ എം.ടി.ജേക്കബിന്റെ നേതൃത്വത്തിലുള്ള
വടകര ∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ.
താമരശ്ശേരി ∙ ഭര്ത്താവ് വീട്ടിലുള്ളപ്പോള് കിടപ്പുമുറിയിൽ കയറി യുവതിക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി
വടകര∙ എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മയുടെ ഭാഗമായുള്ള പ്രകടനത്തിനിടെ യുവാവിന് മർദനമേറ്റു. വില്യാപ്പള്ളി രാഗാനന്ദം വീട്ടിൽ വി.പി.ദേവരാഗിനാണ് (21) എടോടിയിൽ വച്ച് മർദനമേറ്റത്. അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രകടനം നടക്കുന്നതിനിടെ ട്രാഫിക് ബ്ലോക്കായതിന്റെ ദൃശ്യങ്ങൾ
കൊയിലാണ്ടി∙ കൊടക്കാട്ടുമുറി മാരിഗോൾഡ് കർഷകക്കൂട്ടത്തിന്റെ നിലക്കടല കൃഷി വിജയമായി. കൃഷി ഓഫിസർ പി.ദിവ്യയുടെ ഉപദേശത്തിലാണ് കൃഷി നടത്തിയത്. നേരത്തെ ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. പിന്തുണയുമായി വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിലും ഉണ്ടായിരുന്നതായി സംഘാംഗങ്ങൾ പറഞ്ഞു. എം.കെ.ലിനീഷ്, പുഷ്പ പ്രകാശ്, ബീന രമേശ്,
ഫറോക്ക് ∙ കിഫ്ബി ഫണ്ടിൽ നിന്നു 14.36 കോടി രൂപ ചെലവിട്ട് ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി. പൂർത്തീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന കെട്ടിടം അടുത്ത മാസം അവസാനത്തോടെ ഉദ്ഘാടന സജ്ജമാകും. അത്യാധുനിക സൗകര്യങ്ങളോടെ 103 കിടക്കകളുള്ള ആശുപത്രി സമുച്ചയമാണ്
വടകര∙ ലോകം ആദരിച്ച കെ.കെ.ശൈലജയെ തകർക്കാനാണ് കോൺഗ്രസ് വർഗീയ പ്രചാരണം വഴി ശ്രമിച്ചതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. നാലു വോട്ട് കിട്ടാൻ സമൂഹമാധ്യമം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടന്നത്. ഇത് തെറ്റായ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ
വാണിമേൽ∙ കോടിയൂറയിലേക്ക് ഓട്ടം വിളിച്ചു കൊണ്ടു പോയി പുഴയോരത്തു വച്ച് മുഖംമൂടി ധരിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിലെ പ്രതികൾ ഉടൻ അറസ്റ്റിലാകും. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ വഴി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. വെള്ളൂരിൽ നിന്നു വാണിമേലിൽ എത്തിയ യുവാവിനെ രാത്രി
കുട്ടികൾക്കു ക്യാംപ് : കൊയിലാണ്ടി∙ നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ 13, 14 തീയതികളിൽ ‘ഉള്ളോളം അറിയാം’ എന്ന പേരിൽ പ്രി-അഡോളസൻസ് ക്യാംപ് സംഘടിപ്പിക്കുന്നു. 6 മുതൽ 14 വരെ പ്രായക്കാരായ കുട്ടികൾക്കാണ് അവസരം. കരുണയും സഹാനുഭൂതിയും ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ളിൽ വളർത്തുന്നതും
കോഴിക്കോട് ∙ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച്
പേരാമ്പ്ര∙ കിണറ്റില് വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. ഇരിങ്ങത്ത് പാക്കനാര്പുരത്തെ മീത്തലെ പുത്തലതത് ജയരാജനാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സത്ത്വര ഇടപെടലിലൂടെ രക്ഷപ്പെട്ടത്. സ്വന്തം വീട്ടുമുറ്റത്തെ ഉദ്ദേശം നാൽപ്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റില്
കോഴിക്കോട്∙ ബംഗലൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസിൽ ഷഹൽ.യു (23) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂർ ഇൻസ്പക്ടർ എം.ടി
താമരശ്ശേരി∙ ചുരത്തിൽ ഏഴാം വളവിൽ ലോറി കുടുങ്ങിയതിനെത്തുടർന്ന് ഗതാഗത തടസ്സം. രാവിലെ പത്തരയോടെയാണ് ലോറി കേടായത്. ഇതോടെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതെ വന്നു. ഇന്നലെ വൈകിട്ട് ബസ് കേടായതിനെത്തുടർന്നും മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയിരുന്നു.
കോഴിക്കോട്∙ പുതുതായി സർവീസ് ആരംഭിച്ച കോഴിക്കോട്– ബെംഗളൂരു നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലത്തെ യാത്രയ്ക്കിടെനവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ലഷിന്റെ ബട്ടൺ ആരോ ഇളക്കിമാറ്റുകയായിരുന്നു. ഇന്നു രാവിലെ നവകേരള ബസ് ശുചിമുറിസൗകര്യമില്ലാതെയാണ് ബെംഗളൂരുവിലേക്ക് പോയത്. അതേസമയം, നവകേരള ബസിന്റെ
കോഴിക്കോട്∙ താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ (74) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളത്തേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്യു മാവേലില് ഇന്ന് രാവിലെയോടെ മരിച്ചു.
കോടഞ്ചേരി∙ വേനൽചൂടിൽ നിന്നു രക്ഷ തേടി ഇരുവഞ്ഞിപുഴയിലെ പതങ്കയത്തിൽ മുങ്ങി കുളിക്കാൻ എത്തിയ സഞ്ചാരികളുടെ വൻ തിരക്ക്.നാരങ്ങാത്തോട് ഇരുവഞ്ഞിപുഴയിൽ പതങ്കയത്തിലെ പാറകൾ നിറഞ്ഞ വിശാലമായ കയങ്ങളിൽ തണുത്ത വെള്ളത്തിൽ മുങ്ങി കുളിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളുടെ വരവായി. ഇന്നലെ അവധി
കുന്നമംഗലം∙ കുന്നമംഗലത്തും പരിസരത്തും രണ്ടിടത്ത് മോഷണം. മുറിയനാൽ പുലർച്ചെ ഫാർമസിയിൽ നിന്നു 13,500 രൂപയും മൊബൈൽ ഫോണും ടൗണിൽ അക്ഷയ കേന്ദ്രത്തിൽ നിന്നു 12,500 രൂപയുമാണ് നഷ്ടമായത്. രാവിലെ ഷട്ടർ തകർന്നു കിടക്കുന്നതു പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് മുറിയനാൽ
കോഴിക്കോട്∙ മലയാളികളെ മുൾമുനയിൽനിർത്തിയ നിപ്പ വൈറസിന്റെ ആദ്യവരവിന് 17ന് 6 വർഷം തികയുന്നു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സിറോ സർവേ തുടങ്ങി.2018 മേയ് 17ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്ക് നിപ്പ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം
ഫറോക്ക് ∙ ചേലേമ്പ്രയിലെ നീന്തൽ പരിശീലകരായ ഹാഷിർ ചേലൂപാടം, പി.അശ്വനി എന്നിവർക്ക് ഫ്രീഡൈവിങ്ങിൽ ദേശീയ റെക്കോർഡ്. വേരിയബിൾ വെയ്റ്റ്(വിഡബ്ല്യുടി)വിഭാഗത്തിൽ നിലവിലെ റെക്കോർഡ് തിരുത്തിയാണു ഹാഷിറിന്റെ മുന്നേറ്റം. ഭാരമുള്ള വസ്തു ഉപയോഗിച്ച് ചാലിയാറിൽ ഫറോക്ക് പഴയ പാലത്തിനു സമീപത്തായിരുന്നു
കുന്നമംഗലം ∙ ദേശീയപാതയിൽ പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തണൽ മരത്തിന്റെ കൊമ്പ് പൊട്ടി വീണു, യാത്രക്കാരൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടാണു സംഭവം. പിലാശേരി സ്വദേശി മുഹമ്മദ് സിനാൻ ആണു കാറിൽ യാത്ര ചെയ്തിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാസേന മരക്കൊമ്പ്
ബാലുശ്ശേരി ∙ മലയോര മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. തലയാട്, മണിച്ചേരി, മങ്കയം, വയലട, കുറുമ്പൊയിൽ, കണ്ണാടിപ്പൊയിൽ ഭാഗങ്ങളിലെ സ്വാഭാവിക ജലസ്രോതസ്സുകൾ മിക്കതും വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.ജല ജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. ബ്ലോക്ക്
ചെസ് പരിശീലനം:കോഴിക്കോട്∙ ചാവറ കൾച്ചറൽ സെന്ററിന്റെയും ചതുരംഗപ്പടയുടെയും നേതൃത്വത്തിൽ 8,9,10 തീയതികളിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ പകൽ 10 മുതൽ 4 വരെ ടി.ജെ.സുരേഷ് കുമാർ ചെസ് പരിശീലനം നൽകും. തുടർന്ന് 12ന് അണ്ടർ 10, 12, 14, 16 വിഭാഗത്തിൽ ചെസ് ടൂർണമെന്റും നടത്തും. 9745009573. ഗ്രാമീണ വിപണന മേള 12
കാക്കൂർ∙ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് ചന്ദന മരങ്ങൾ മോഷ്ടിച്ചു. നടുവല്ലൂരിൽ ശ്രദ്ധ ഭവനു വേണ്ടി ജില്ലാ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തു നിന്നാണ് 2 ചന്ദനമരങ്ങൾ മുറിച്ചു മാറ്റിയത്. ഈ സ്ഥലത്തു നിന്നുള്ള വിഭവങ്ങൾ ശേഖരിക്കാൻ കരാർ ഏറ്റെടുത്ത വ്യക്തി കഴിഞ്ഞ ദിവസം ഇവിടെ എത്തിയപ്പോഴാണു
വടകര∙ ദേശീയപാത നിർമാണ പ്രവൃത്തി പാതിയിൽ നിർത്തിയത് വീട്ടുകാരെ ആശങ്കയിലാക്കി. ജനതാ– സിഎം ബസ് സ്റ്റോപ്പിന് സമീപത്തെ കുനിയിൽ രാജന്റെ വീടാണ് ഭീഷണിയിൽ. വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ട നിലയിലാണ്. ആഴത്തിൽ കുഴി എടുത്തതിനാൽ മഴയിൽ വെള്ളം കെട്ടി കിടക്കാനുള്ള സാധ്യത ഏറെയാണ്. അത് വീടിന് ഭീഷണിയാകും. വലിയ ഓവ്
വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് അടഞ്ഞ വഴി പുന:സ്ഥാപിച്ചു. ജനങ്ങളുടെ ദുരിതം വാർത്തയായതോടെ കെ.കെ.രമ എംഎൽഎ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് വഴി തുറന്നത്. സർവീസ് റോഡ് ഉയർത്തി ടൗണിൽ നിന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം മാറ്റി. സർവീസ് റോഡ് താഴ്ന്നതോടെ
നാദാപുരം∙ പുളിയാവിലേക്കു ജലജീവൻ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് വിഷ്ണുമംഗലം പുഴയിൽ കൂടിയുള്ള പൈപ്പ് സുരക്ഷിതമാക്കുന്നതിനുള്ള കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി. പൈപ്പുകൾ തമ്മിലുള്ള ജോയിന്റ് ഇളകിപ്പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പുഴയിൽ ജോയിന്റുള്ള ഭാഗത്ത് കൂറ്റൻ കോൺക്രീറ്റ് ഭിത്തി
കോഴിക്കോട്∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറം, വെസ്റ്റ്ഹിൽ ശാന്തി നഗർ കോളനി, ഭട്ട് റോഡ് ഭാഗങ്ങളിൽ കടൽക്ഷോഭം. വെസ്റ്റ്ഹിൽ ശാന്തി നഗർ കോളനിയിലെ രാജപ്പൻ ജയമണിയുടെ വീടിനു അകത്തുവരെ വെള്ളമെത്തി. രാജപ്പൻ ഏഴു വർഷമായി കിടപ്പു രോഗിയാണ്. കടൽ ക്ഷോഭത്തെ തുടർന്ന് എന്തു ചെയ്യുമെന്നറിയാതെ
ഫറോക്ക് ∙ കള്ളിത്തൊടിയിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ച കേസിൽ ചുങ്കം വളയങ്ങോട്ട് മുഹമ്മദ് അജ്മൽ(24) അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട് 5.30ന് കള്ളിത്തൊടി തണ്ടാനത്ത് നവാസിനാണ്(30) കുത്തേറ്റത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള
കോഴിക്കോട്∙ എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിൽനിന്നും വിദ്യാർഥി ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോഴിക്കോട്∙ 'ഗരുഡ പ്രീമിയം' ആയി രൂപമാറ്റം വരുത്തിയ നവകേരള ബസ് കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ ആദ്യ സർവീസ് നടത്തി. ഞായർ പുലർച്ചെ നാലരയ്ക്ക് കോഴിക്കോട് നിന്നു പുറപ്പെട്ട ഉച്ചയ്ക്ക് ഒരുമണിക്ക് ബെംഗളൂരുവിലെത്തി. വൈകിട്ട് 3.30 ന് പുറപ്പെട്ട് രാത്രി 10.05ന് കോഴിക്കോട് എത്തും വിധമാണ് സർവീസ്. ഓൺലൈൻ ബുക്കിങ്
കോഴിക്കോട് ∙ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിയോ സദാനന്ദന് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഞായറാഴ്ച
കോഴിക്കോട് ∙ പുതിയതായി സർവീസ് ആരംഭിച്ച കോഴിക്കോട്– ബെംഗളൂരു നവകേരള ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നു വിലയിരുത്തൽ. രാവിലെ നാലിനാണു ബസ് കോഴിക്കോട്ടുനിന്ന് യാത്ര ആരംഭിക്കുന്നത്. നഗരത്തിനടുത്തുള്ളവർക്കുപോലും ഇതിനായി മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ മറ്റു
പന്തീരാങ്കാവ്∙ ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒടുമ്പ്ര സ്വദേശി ഷാഹിദ് മുനീറാണ് (23) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പള്ളിക്കണ്ടി അബ്ദുസ്സലാം – ജമീല ദമ്പതികളുടെ മകനാണ്. ശനിയാഴ്ച രാത്രി മാളിക്കടവിലായിരുന്നു അപകടം. ബൈക്കിൽ
കോഴിക്കോട് ∙ കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ടിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6
പന്തീരാങ്കാവ്∙ വിൽപനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തിരൂർ സ്വദേശി പൊലീസ് പിടിയിൽ. തിരൂർ മംഗലം മങ്ങാംപറമ്പിൽ എം.പി.മുഹമ്മദ് ഷാഫി (44)യെ ആണ് ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ബൈപാസിലുള്ള മെട്രോ ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ
കോഴിക്കോട്∙ നവകേരള ബസിന്റെ ആദ്യദിവസത്തെ ട്രിപ്പ് വിജയം. മുഴുവൻ സീറ്റിൽ ആളുകളെയുമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബെംഗളൂരുവിലെത്തിയത്. രാവിലെ നാലു മണിക്കാണ് കോഴിക്കോടുനിന്നു പുറപ്പെടേണ്ടിയിരുന്നതെങ്കിലും യാത്ര തുടങ്ങിയപ്പോൾ നാലരയായി. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ
കോഴിക്കോട്∙ നവകേരള ബസ് ആദ്യ സർവീസ് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സ്ഥലത്തെ കസേരയിൽ ഇരുന്നത് കെഎസ്യുക്കാരൻ. കോഴിക്കോട് ദേവഗിരി കോളജിലെ മുൻ കെഎസ്യു റെപ്രസെന്റേറ്റീവും കർണാടക ദാവൻകരിയിൽ കാൻസർ ആശുപത്രിയിൽ ആർഎസ്ഒയും (റേഡിയോളജിക്കൽ സേഫ്റ്റി ഓഫിസർ) ആയ അജിൻ ഷാജി വർഗീസാണ് ആ കസേരയിൽ
കൊയിലാണ്ടി∙ വേനൽച്ചൂട് കനത്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പണിയില്ലാതെ വറുതിയിൽ. മാസങ്ങളായി കടലിൽ വള്ളം ഇറക്കാത്തതിനാൽ കടലോരം പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊയിലാണ്ടി ഹാർബറിൽ 75 വലിയ വള്ളങ്ങൾ കടലിൽ പോകാറുണ്ടായിരുന്നു. ശക്തമായ ചൂട് കാരണം മീൻ ഇല്ലാതായതോടെ ഈ വള്ളങ്ങളെല്ലാം തീരത്ത്
കോടഞ്ചേരി∙ വേനൽ കനത്തതോടെ പഞ്ചായത്തിലെ കൂരോട്ടുപാറ ജലവിതരണ പദ്ധതിയുടെ പ്രവർത്തനം നിലച്ചു. കൂരോട്ടുപാറ തോട്ടിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു. കേരള ജല അതോറിറ്റി നിർമിച്ച കോൺക്രീറ്റ് തടയണയിൽ വെള്ളം ഇല്ലാതായി. പദ്ധതി പൂർണമായും പ്രവർത്തനരഹിതമായിക്കുകയാണ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ
കടമേരി കാർണിവൽ വടകര ∙ കടമേരി പരദേവത ക്ഷേത്ര തിറയോട് അനുബന്ധിച്ച് നാട്ടുകാരുടെ കമ്മിറ്റി തുടങ്ങിയ കടമേരി കാർണിവൽ സ്റ്റേജ് ആർട്ടിസ്റ്റ് ലിധി ലാൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ സി.എച്ച്.മൊയ്തു ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ,
ബേപ്പൂർ ∙ ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ അജ്മീർ ഷാ ബോട്ടും 16 തൊഴിലാളികളെയും കാണാതായിട്ടു ഇന്നേക്ക് 3 വർഷം. ബേപ്പൂർ സ്വദേശി കെ.ടി.ഷംസുദീന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളികളെക്കുറിച്ച് പല ഏജൻസികളും അന്വേഷിച്ചെങ്കിലും ഒരു വിവരവുമില്ല. 2021 മേയിൽ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിൽ ബോട്ട് കടലിൽ
വടകര ∙ ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽനിന്നു ലിങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന വഴി അടച്ചതോടെ ഈ ഭാഗത്ത് അപകട ഭീഷണി. പാത മുറിച്ചു ലിങ്ക് റോഡിലേക്ക് കടക്കാൻ വഴിയില്ല. പകരം പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോയി ജംക്ഷനിൽ നിന്നു വാഹനം തിരിച്ച് ലിങ്ക് റോഡിലേക്ക് വരേണ്ട സ്ഥിതിയാണ്.
വടകര∙ അടിപ്പാത സംരക്ഷിക്കാതെ മുക്കാളിയിൽ ദേശീയപാത നിർമാണം നടത്തുന്നത് നാട്ടുകാർ തടഞ്ഞു. രാവിലെ 10 ന് പൊലീസ് സന്നാഹത്തോടെ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനി തൊഴിലാളികളും എത്തിയപ്പോഴാണ് അടിപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. 2 മാസം മുൻപ് പണി തടസ്സപ്പെടുത്തിയ നാട്ടുകാർ പാത നിർമാണത്തിനെതിരെ
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് പുലർച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി.
കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിക്കെതിരെയായിരുന്നു 2 ദിവസം മുമ്പ് അതിക്രമമുണ്ടായത്. ഇവിടെ പ്ലംമ്പിങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന്
കോഴിക്കോട്∙ താമരശ്ശേരി ഈങ്ങാപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന ഹോട്ടലിൽനിന്നും എസിയുടെ കോപ്പർ വയറുകളും വയറിങ് കേബിളുകളും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. താമരശ്ശേരി കക്കാട് പുതുപ്പറമ്പിൽ പി.എസ്.ഷഹാനാദ് (26) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ തിരുവമ്പാടിയിൽ വച്ച് താമരശ്ശേരി ഡിവൈഎസ്പി എം.പി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ പുതുപ്പാടി സ്വദേശിയായ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കോഴിക്കോട്∙ ചാലിയത്ത് തീരത്ത് കരകയറ്റിയിട്ടിരുന്ന 2 ഫൈബർ വള്ളങ്ങൾക്ക് തീപിടിച്ചു. ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന വള്ളങ്ങൾക്കാണ് തീപിടിച്ചത്. ഇന്നു വൈകിട്ടോടെയായിരുന്നു സംഭവം.
ചാത്തമംഗലം∙ മുക്കം റോഡിൽ എൻഐടി ലൈബ്രറിക്ക് സമീപം അടിപ്പാത നിർമാണത്തിന് റോഡ് കുഴിച്ചതോടെ മതിയായ സൗകര്യങ്ങളില്ലാതെ ഗതാഗത കുരുക്ക് രൂക്ഷം.എൻഐടി ക്യാംപസിലെ മതിൽ പൊളിച്ച് റോഡിന് പകരം സൗകര്യം ഒരുക്കി വാഹനങ്ങൾ കടന്നു പോകാൻ വഴി ഒരുക്കിയിട്ടുണ്ടെങ്കിലും ബസ് അടക്കം വലിയ വാഹനങ്ങൾ കടന്നു പോകാൻ വേണ്ടത്ര വീതി
തിരുവമ്പാടി∙ മലയോരത്ത് വരൾച്ച രൂക്ഷമായതോടെ കൃഷിമേഖല വൻ പ്രതിസന്ധിയിൽ. മിക്ക നേന്ത്രവാഴത്തോട്ടങ്ങളും കനത്ത ചൂടിൽ നിലം പൊത്തുകയാണ്. കുലച്ച വാഴകളാണ് ഒടിഞ്ഞു വീഴുന്നത്. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കൃഷി നടത്തിയവർ ഇതോടെ വൻ പ്രതിസന്ധിയിലായി. നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി
മുക്കം∙ കിണർ നന്നാക്കാൻ ഇറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ മലയമ്മയിലെ ചേരിപറമ്പൻ പ്രഭാകരനെ (73) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുത്തേരി തൂങ്ങമ്പുറത്ത് മലാംകുന്നത്ത് അബുവിന്റെ വീട്ടിലെ 25 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു. കിണറ്റിലിറങ്ങിയ ഉടനെ ശ്വാസതടസ്സം നേരിട്ടതിനാൽ തിരികെ കയറാൻ
ചക്കിട്ടപാറ∙ പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പാതയോരത്ത് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയില്ലെന്ന് പരാതി. പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറ ഭാഗത്തേക്ക് പമ്പ് ചെയ്യുന്ന വെള്ളം ചോർന്ന് പാതയോരം വെള്ളക്കെട്ടിലാണ്. റോഡ് ടാറിങ്ങും
കോഴിക്കോട് ∙ കള്ളക്കടൽ പ്രതിഭാസം കാരണം ഉയർന്ന തിരമാലകളും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തു അതീവ ജാഗ്രത. ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം കടൽക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ്
കോഴിക്കോട് ∙ സമൂഹമാധ്യമത്തിലൂടെ അപവാദം പ്രചരിപ്പിച്ചതു ചോദിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും നഗരമധ്യത്തിൽ ബീയർ കുപ്പി പൊട്ടിച്ച് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തായ യുവാവിനു കഴുത്തിൽ കുത്തേറ്റു. യുവതിക്കും മറ്റൊരു സുഹൃത്തിനും പരുക്കുണ്ട്. വ്യാഴാഴ്ച രാത്രി പത്തരയോടെ പുതിയ ബസ് സ്റ്റാൻഡ്
രാമനാട്ടുകര ∙ ദേശീയപാത നിസരി ജംക്ഷനിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ബൈപാസ് ജംക്ഷനിൽ ഉടലെടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോൺസന്റെ നേതൃത്വത്തിൽ ജംക്ഷനിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചു.ഇതു തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു തിരിഞ്ഞു പോകുന്നതിന്
കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി
കോഴിക്കോട്∙ താമരശ്ശേരി പിസി മുക്കിൽ അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂർ തണ്ടുപാറക്കൽ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടർന്നു ബന്ദിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു നാജ്മി പറയുന്നതിങ്ങനെ:
ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്റാങ്ക് പട്ടികപ്രസിദ്ധീകരിച്ചു കോഴിക്കോട്∙ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം കാറ്റഗറി നം.495/2022 ആൻഡ് തസ്തിക മാറ്റം മുഖേനയുള്ള നിയമനം-കാറ്റഗറി നം.496/2022) തസ്തികകളുടെ റാങ്ക് പട്ടികകൾ
കോഴിക്കോട്∙ ദേശീയപാത 66ന്റെ നിർമാണ പ്രവർത്തി നടക്കുന്നതിനാൽ, മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയായ നിസരി ജംക്ഷനിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം നിർത്തി. മീഞ്ചന്ത ഭാഗത്തുനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് പോകണ്ട യാത്രക്കാർ, രാമനാട്ടുകരയിൽനിന്നും എയർപോർട്ട് റോഡ് വഴി, രാമനാട്ടുകര ഫ്ലൈ ഓവറിന്റെ അടിയിൽ നിന്നും വലത്തോട് തിരിഞ്ഞ് സർവീസ് റോഡ് വഴി യൂണിവേഴ്സിറ്റി റോഡിലേക്ക് പോകേണ്ടതാണ്. മീഞ്ചന്ത ഭാഗത്തുനിന്നു തൃശൂർ,
പേരാമ്പ്ര∙ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 6 യുവാക്കള് പിടിയിൽ. തിരുവള്ളൂർ സ്വദേശികളായ നാറാണത്ത് അർഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയിൽ മുനീർ, കൈതക്കൽ നൊച്ചാട് നെല്ലുവേലി വീട്ടിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂർ കൊളപ്പോട്ടിൽ വീട്ടിൽ ശ്രീനാഥ്, വെള്ളിയൂർ വെള്ളരിയിൽ വീട്ടിൽ അജിൽ ജെ. മനോജ് എന്നിവരാണ് പിടിയിലായത്. ഇവരിൽ
മുക്കം∙ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക്കമഗ്ലൂർ സ്വദേശി ഐഷ സുനിതയെയാണ് മാമ്പറ്റയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് താമസിച്ചിരുന്നത്. സത്താർ ഇന്നു രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ
ചക്കിട്ടപാറ ∙ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഓനിപ്പുഴ വറ്റിയതോടെ നൂറുകണക്കിനു കുടുംബങ്ങൾ ജലക്ഷാമം നേരിടുന്നു. സീതപ്പാറ 3ാം ബ്ലോക്കിൽ നിന്ന് ആരംഭിച്ച് പെരുവണ്ണാമൂഴി കുറ്റ്യാടി പുഴയിൽ അവസാനിക്കുന്ന 5 കിലോമീറ്ററോളം ദൂരമുള്ള പ്രധാന ജലസ്രോതസ്സാണ് വറ്റിവരണ്ടത്. ഒട്ടേറെ കുടുംബങ്ങൾ അലക്കാനും കുളിക്കാനും
കോഴിക്കോട് ∙ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിെര ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ സൂചന സമരത്തെ തുടർന്നു ജില്ലയിൽ ഡ്രൈവിങ് പരീക്ഷ സ്തംഭിച്ചു. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ, സിഐടിയു, ബിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഡ്രൈവിങ് സ്കൂൾ ഉടമകൾ ഇന്നലെ ആർടിഒ ഗ്രൗണ്ട് സ്തംഭിപ്പിച്ചു സമരം
രാമനാട്ടുകര ∙ ഒൻപതാം മൈൽസ് കണ്ടായി പെട്രോൾ പമ്പിന് സമീപത്തെ ഓട്ടമൊബീൽ സ്പെയർപാർട്സ് കടയിലുണ്ടായ അഗ്നിബാധയിൽ 40 ലക്ഷം രൂപയുടെ നാശനഷ്ടം. പൂവന്നൂർ പള്ളി ചേലനാട്ടു പറമ്പ് ഇന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ‘ഓട്ടോ വിൻ’ സ്പെയേഴ്സിലാണ് കഴിഞ്ഞദിവസം രാത്രി 7.10ന് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.
മുക്കം∙ നഗരസഭയിലെ മണാശ്ശേരിയിൽ 616.5 ഗ്രാം എംഡിഎംഎയുമായി 5 പേരെ എക്സൈസ് സംഘം പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്നു വിൽപന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് എക്സൈസിന്റെ പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മിഷണറുടെ
Results 1-100 of 10000