ADVERTISEMENT

ഹജ്  തീർഥാടകർക്കുള്ള  വാക്സിനേഷൻ  നാളെ: താമരശ്ശേരി∙ ഹജ് കമ്മിറ്റി മുഖേന പോകുന്ന തീർഥാടകർക്കുള്ള  വാക്സിനേഷൻ ക്യാംപ് നാളെ രാവിലെ 8 മുതൽ താലൂക്ക് ആശുപത്രിയിൽ നടക്കും. ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് താമരശ്ശേരിയിലെ പ്രത്യേക ക്യാംപിൽ  വാക്സീൻ നൽകും. 1200 പേർക്കാണ് നൽകുക. രാവിലെ 8ന് എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയാകും.

ഗതാഗത നിയന്ത്രണം
കോഴിക്കോട്∙ ഓമശ്ശേരി- തോട്ടത്തിൻകടവ്- തിരുവമ്പാടി റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം. തിരുവമ്പാടി നിന്ന് ഓമശ്ശേരി ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ കല്ലുരുട്ടി- തെച്യാട് വഴി പോകണം. ഓമശ്ശേരി ഭാഗത്ത് നിന്നു തിരുവമ്പാടി ഭാഗത്തേക്ക് ചെറിയ വാഹനങ്ങൾ തെച്യാട് വേനപ്പാറ വഴി പോകണം. ഓമശ്ശേരി ഭാഗത്ത് നിന്നു തിരുവമ്പാടി ഭാഗത്തേക്ക് വലിയ വാഹനങ്ങൾ ഓമശ്ശേരി അഗസ്ത്യൻമൂഴി വഴിയും തിരിച്ചും പോകണം.

അപേക്ഷകൾ ക്ഷണിച്ചു
കോടഞ്ചേരി∙ ഗവ.കോളജിൽ സുവോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 15 ന് വൈകിട്ട് 5ന് അകം അപേക്ഷ നൽകണം.9188900234.

മ്യൂസിയം ദിനത്തിൽ മത്സരങ്ങൾ
കോഴിക്കോട്∙ മ്യൂസിയം ദിനത്തോടനുബന്ധിച്ച് 18ന് രാവിലെ 9.30ന് കൃഷ്ണമേനോൻ മ്യൂസിയത്തിൽ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് ചിത്രരചനാ മത്സരം. വരയ്ക്കുന്നതിന് ആവശ്യമായ കടലാസ് മാത്രം സംഘാടകസമിതി നൽകും.  ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യണം. https://surveyheart.com/form/66384a89cdc21b35a6ec5132. വിവരങ്ങൾക്ക് 90480 17170.

ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിൽ ഒഴിവ്
കോഴിക്കോട്∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിൽ (ആൺ/പെൺ) ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി/പട്ടികവർഗ/പിന്നാക്ക/മറ്റ് അർഹതപ്പെട്ട വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20. 0495-2370379

ജലവിതരണം മുടങ്ങും
പേരാമ്പ്ര ∙ ജല അതോറിറ്റി സെക്‌ഷൻ ഓഫിസിന് കീഴിലുള്ള പാലേരി ശുദ്ധജല വിതരണ പദ്ധതിയുടെ കുയിമ്പിൽ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ് കുറ്റ്യാടി പുഴയിൽ ഉപ്പുവെള്ളം കയറി മോട്ടർ പ്രവർത്തന രഹിതമായി. 9 വരെ ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ്, പാലേരി, മുതുവണ്ണാച്ച, കുയിമ്പിൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

അധ്യാപക ഒഴിവ്
കോഴിക്കോട്∙ ചേളന്നൂർ ശ്രീനാരായണ കോളജിൽ വിവിധ വകുപ്പുകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് 23ന് അഭിമുഖം നടക്കും.www.sngcollegechelannur.edu.in

വോളിബോൾ കോച്ചിങ്
പേരാമ്പ്ര∙ കൂത്താളി പനക്കാട് സാന്ദ്രിമ വായനശാല കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല വോളിബോൾ കോച്ചിങ് ക്യാംപ് കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പ്രമോദ് അധ്യക്ഷത വഹിച്ചു. പി.സി.ഷിജു, കെ.എം.സുരേന്ദ്രൻ, പി.എം.രാമദാസ്, വി.മുരളി, പി.കെ.ദിനേശൻ, കെ.രാമദാസ്, ബാബു പി.നമ്പ്യാർ, പി.കെ.സന്തോഷ്, സി.കെ.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ഒരു മാസം നീളുന്ന ക്യാംപിൽ ഇന്ത്യൻ ആർമി മുൻ വോളിബോൾ താരം പി.അബ്ദുൽ കരീം പരിശീലനം നൽകും.

വൈദ്യുതി മുടക്കം
∙ നാളെ പകൽ 7– 3 വരെ അന്നശ്ശേരി, ചെങ്ങോട്ടുതാഴം, അന്നശ്ശേരി സ്കൂൾ, അന്നശ്ശേരി കുളം, പരപ്പാറ.
∙ 8– 2 പുതുപ്പാടി സെക്‌ഷനിൽ ഭാഗികം, താമരശ്ശേരി സെക്‌ഷനിൽ താമരശ്ശേരി ടൗൺ ഒഴികെയുള്ള ഭാഗങ്ങളിൽ ഭാഗികം. 
∙ 8– 5 അണ്ടിക്കോട്, പടന്നകളം, പുതിയോട്ടിക്കടവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com