ADVERTISEMENT

തൃശൂർ ∙ പീച്ചി ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം രാവിലെ കണ്ടെത്തി. മലപ്പുറം സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് യഹിയ ആണു മുങ്ങിമരിച്ചത്.

കൂട്ടുകാർക്കൊപ്പം പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിൽ (കെഎഫ്ആർഐ) ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. മഹാരാജാസിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ടു റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

English Summary:

Drowning at Thrissur's Peachy Forest Research Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com