ആലപ്പുഴ ജില്ലയിൽ ഇന്ന് (08-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
മാന്നാർ ∙ മാന്നാർ ടൗൺ നമ്പർ 1, 2, പരുമലക്കടവ്, പന്നായിക്കടവ് എന്നിവിടങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര∙ താജ് കയർ, ദേവി ഫോസ്ഫേറ്റ്, സതേൺ ത്രെഡ്സ്, വിൻകോ, അംബേദ്കർ സ്കൂൾ, എൻജിനീയറിങ് കോളജ്, മാഴ്സ് പ്ലാസ്റ്റ്, ഫ്രണ്ട്സ് പോളിമർ, ഡൈനാമിക്, മജസ്റ്റിക്, പയ്സൺ പെയിന്റ്, ഹെക്സൺ, നെസ്റ്റ് കാർട്ടൂൺ, ബയോ ഫ്യൂവൽസ്, ജെടെക്, ഇരുമ്പനം, കണ്ണങ്കേഴം, തറമേഴം, എസ്എൻ കവല, മെഡിക്കൽ കോളജ് ഈസ്റ്റ്, വണ്ടാനം, എംആർഐ, ശങ്കേഴ്സ്, മഹേഷ്, ഐടിസി കളർകോട്, പള്ളിമുക്ക് ഈസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ ഫാക്ടറി ജംക്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 1 വരെയും മന്ദിരം ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
താൽക്കാലിക അധ്യാപകർ
ഹരിപ്പാട് ∙ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, മലയാളം, സുവോളജി, ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബയോഡേറ്റ 15ന് വൈകിട്ട് 4.30ന് മുൻപ് കോളജ് ഓഫിസിൽ ഹാജരാക്കണം. 9447796626.
ആരോഗ്യ ജീവന ക്ലാസ് നാളെ മുതൽ
തുറവൂർ∙വിപഞ്ചിക യോഗ വിദ്യാലയം, ചിരി ക്ലബ്, പ്രകൃതി ജീവന സമിതി എന്നിവയുടെ നേതൃത്വത്തിൽ പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ നാളെ മുതൽ 12 വരെ രാവിലെ 6.45 ന് ആരോഗ്യ ജീവന ക്ലാസ് നടത്തുന്നു.യോഗ, ചിരിയോഗ, പ്രകൃതിജീവനം, ഔഷധസസ്യങ്ങൾ എന്നിവയിൽ ക്ലാസ് ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.9446192659