ADVERTISEMENT

തുറവൂർ∙ കെഎസ്ആർടിസി വോൾവോ ബസ് തകരാറിലായി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നടക്കുന്ന അരൂർ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9നായിരുന്നു സംഭവം. ഇതുമൂലം ചേർത്തലയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ദുരിതത്തിലായി. വാഹനങ്ങളുടെ നീണ്ട നിരയും പാതയിൽ പ്രത്യക്ഷമായിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ ഉപയോഗിച്ച് ബസ് പാതയിൽ നിന്നു നീക്കം ചെയ്താണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com