ADVERTISEMENT

തുറവൂർ ∙ ചേർത്തലയിൽ നിന്നു നെടുമ്പാശേരിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി വോൾവോ ബസ് തകരാറിലായി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9നായിരുന്നു സംഭവം. ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  ഗതാഗതക്കുരുക്കിനെ തുടർന്നു ചേർത്തലയിൽ നിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ഏറെ ദുരിതത്തിലായി.  ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും മാത്രമാണ് കടന്നുപോകാനായത്. ഉയരപ്പാത നിർമാണത്തിനായി കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കം ചെയ്തതാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com