ADVERTISEMENT

അങ്കമാലി ∙ കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് ബി ഡിവിഷനിൽ അങ്കണവാടിയും തൊഴിലാളികളുടെ ക്വാർട്ടേഴ്സുകളും കാട്ടാനക്കൂട്ടം തകർത്തു. കെട്ടിടങ്ങളുടെ ഭിത്തിയും വാതിലുകളും തകർത്ത് കാട്ടാനകൾ ക്വാർട്ടേഴ്സുകളുടെ ഉള്ളിൽ കടന്നു. ക്വാർട്ടേഴ്സുകളിൽ രാത്രിയിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച രാത്രിക്കും ഇന്നലെ പുലർച്ചെക്കും ഇടയിലായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മുകളിലും താഴെയുമായി 2 നിരകളിലായി ഉണ്ടായിരുന്ന 8 ക്വാർട്ടേഴ്സുകളിൽ 4 എണ്ണം പൂർണമായി തകർത്തു. കാട്ടാന ശല്യത്തെ തുടർന്നു രാത്രിയിൽ ക്വാർട്ടേഴ്സുകളിൽ പലരും താമസിക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com