ADVERTISEMENT

കൊച്ചി∙ കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസ് കുറ്റാരോപിതർക്കുവേണ്ടി അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രോസിക്യൂഷൻ ഡയറക്ടർ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരെ തൽസ്ഥാനത്തുനിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കോമ്പാറയിലെ പ്രോസിക്യൂഷൻ ഡയറക്ടറേറ്റിലേക്കായിരുന്നു മാർച്ച്.

മാർച്ച് പ്രോസിക്യൂഷൻ ഡയറക്ടറേറ്റിനു സമീപത്തു വച്ച് പൊലീസ് തടഞ്ഞു. വഞ്ചി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് അനീഷ്യയുടെ മാതാവ് പി.എം.പ്രസന്ന ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതി കൺവീനർ പി.ഇ.ഉഷ അധ്യക്ഷയായി. അനീഷ്യയുടെ പിതാവ് കെ.സത്യദേവൻ, പ്രഫ. കെ.അരവിന്ദാക്ഷൻ, സി.ആർ.നീലകണ്ഠൻ, അഡ്വ. രശ്മി, പ്രഫ.സൂസൻ ജോൺ, എസ്.മിനി, അഡ്വ. വി.എം.മൈക്കിൾ, ജ്യോതി നാരയണൻ, ഡോ. ബാബു ജോസഫ്, പ്രേം ബാബു, സമീറ, ഗഫൂർ, തെൽഹത്ത്, സി.ജെ.തങ്കച്ചൻ, കെ.വി.ഷാജി, മാനുവൽ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com