ADVERTISEMENT

മുരിക്കാശേരി∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച ‘സഹപാഠിക്കൊരു സ്നേഹവീട്’ ഇടുക്കി രൂപത ബിഷപ് മാർ. ജോൺ നെല്ലിക്കുന്നേൽ വെഞ്ചരിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ജോർജ് തകിടിയിൽ     താക്കോൽ കൈമാറി.

4 കുട്ടികൾ പഠിക്കുന്ന കുടുംബത്തിന്റെ വീടിന്റെ ശോച്യാവസ്ഥ മനസ്സിലാക്കിയപ്പോൾ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. 

10 ലക്ഷം രൂപയാണു ചെലവ്. സ്കൂൾ മാനേജർ ഫാ.ജോസ് നരിതൂക്കിൽ, സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യു, ഹെഡ്മാസ്റ്റർ കെ.എസ്.സിബി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സിസ്റ്റർ അനിറ്റ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com