ADVERTISEMENT

പി.ബി.ഗൗരി, പി.ബി.ഗോവിന്ദ്, പി.വി.ഗായത്രി
തൊടുപുഴ ∙ ഒരുമിച്ച് പിറന്ന മൂവർ‍ സംഘത്തിന് എസ്എസ്എൽസി പരീക്ഷയിലും തിളങ്ങുന്ന വിജയം. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ പി.ബി.ഗൗരി, പി.ബി.ഗോവിന്ദ്, പി.വി.ഗായത്രി എന്നീ സഹോദരങ്ങളാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി അഭിമാനമായത്. കോലാനി പുതിയിടത്തുകുന്നേൽ ബിജു, രജനി ദമ്പതികളുടെ മക്കളാണ്. ദൈനംദിനം ജീവിത രീതികളിൽ സമാനത പുലർത്തുന്ന ഇവർ പഠനത്തിലും എന്നും മുന്നിലായിരുന്നു.



അതുൽ, അതുല്യ, ആയില്യ
അതുൽ, അതുല്യ, ആയില്യ

7–ാം ക്ലാസ് വരെ മേരിലാൻഡ് സ്കൂളിൽ പഠിച്ച ഇവർ 8 –ാം ക്ലാസ് മുതലാണ് കരിമണ്ണൂർ സ്കൂളിൽ പഠിക്കുന്നത്. മുട്ടം ജില്ല കോടതിയിൽ ക്ലർക്കാണ് പിതാവ് ബിജു. അമ്മ രജനി തൊടുപുഴ കോ ഓപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ ഓഡിറ്ററാണ്. 

അതുൽ, അതുല്യ, ആയില്യ 
മുക്കുടം ഗവ. ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവരിൽ ഒരുമിച്ചു ജനിച്ച മൂവർസംഘം.     മുക്കുടം പ്ലാത്താനത്ത് അനിൽകുമാർ–സിന്ധു ദമ്പതികളുടെ മക്കളായ അതുൽ, അതുല്യ, ആയില്യ എന്നിവരാണ് വിജയിച്ചത്.     പതിനെട്ടാം വർഷവും സ്കൂൾ നൂറുമേനി വിജയത്തിലാണെന്നത് സവിശേഷതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com