ADVERTISEMENT

തൊടുപുഴ∙ ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനവുമായി ഇടുക്കി ജില്ല. 83.44 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു വിജയശതമാനം കുറഞ്ഞു. കഴി‍ഞ്ഞവർഷം 85.57 ശതമാനമായിരുന്നു. എന്നാൽ‌ സംസ്ഥാനതലത്തിൽ കഴിഞ്ഞവർഷത്തെ അഞ്ചാംസ്ഥാനത്തുനിന്ന് നിലമെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് എത്തി.  ജില്ലയിലെ 80 സ്കൂളുകളിലായി പരീക്ഷയെഴുതിയ 9,813 വിദ്യാർഥികളിൽ 8,188 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 1,216 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ട

െക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 141 വിദ്യാർഥികളിൽ 93 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 65. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 6 പേർക്കാണ്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 396 വിദ്യാർഥികളിൽ 153 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 38. മൂന്ന് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 1015 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. 696 പേർ പാർട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ വിജയിച്ച് ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 68.57.

3 സ്കൂളുകൾക്ക്  100 ശതമാനം
ഇടുക്കി ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടി 3 സ്കൂളുകൾ. മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളും പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളും അട്ടപ്പള്ളം സെന്റ് തോമസ് ഇഎം ഹയർ സെക്കൻഡറി സ്കൂളുമാണ് 100 ശതമാനം വിജയം നേടിയത്. 

മുൻവർഷങ്ങളിലെ  പരീക്ഷാഫലം
∙വർഷം: 2017   2018    2019   2020    2021    2022   2023
∙സമ്പൂർണ എ പ്ലസ്: 438      522     496     670      1387     703    1047
∙സംസ്ഥാനത്തെ സ്ഥാനം:  6    5   8    6   7   8    5
∙വിജയശതമാനം:  84.27   85.6    84.24   85.49   87.53   81.43  85.57

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com