ADVERTISEMENT

മൂന്നാർ ∙ സിപിഎമ്മിനെയും മുതിർന്ന ജില്ലാ സെക്രട്ടറിയറ്റ് അംഗത്തെയും കടന്നാക്രമിക്കുന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.കെ.വിജയൻ ആവശ്യപ്പെട്ടു. പാർട്ടി വിരുദ്ധ നടപടികൾ കണ്ടെത്തിയതിനെ തുടർന്ന്‌ പാർട്ടിയാണ് രാജേന്ദ്രനെതിരെ നടപടിയെടുത്തത്. ശിക്ഷാ കാലാവധി കഴിഞ്ഞു. മുതിർന്ന നേതാക്കൾ ഇടപെട്ട് പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നു.

ഏരിയ സെക്രട്ടറിയായ താൻ പാർട്ടി അംഗത്വം പുതുക്കാനായി മൂന്നു തവണ രാജേന്ദ്രനെ സമീപിച്ചെങ്കിലും സമയമായില്ലെന്ന് പറഞ്ഞ് പിൻമാറുകയായിരുന്നു. ഇതിനു ശേഷവും മുതിർന്ന നേതാവായ കെ.വി.ശശിയെ വ്യക്തി വൈരാഗ്യം തീർക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിവരികയാണ്. കെ.വി.ശശിയെ താറടിച്ചു കാണിച്ച് സഹതാപ തരംഗമുണ്ടാക്കാനുള്ള രാജേന്ദ്രന്റെ ശ്രമങ്ങൾ അനുവദിക്കില്ല. രാജേന്ദ്രന് മേഖലയിൽ ഒരു പിടിപാടുമില്ലെന്നും പാർട്ടിയെയും നേതാക്കന്മാരെയും ആക്രമിക്കുന്ന രാജേന്ദ്രന്റെ നടപടികൾ ഏതു വിധത്തിലും പ്രതിരോധിക്കുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com