ADVERTISEMENT

സൗജന്യ നേത്രപരിശോധന ക്യാംപ്:
പെടേന ∙ ജനശ്രീ സുസ്ഥിര മിഷൻ പെടേന വാർഡ് സമിതിയുടെ നേതൃത്വത്തിൽ ദി പയ്യന്നൂർ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 12ന് രാവിലെ 9 മുതൽ 1വരെ പെടേന ഗവ.എൽ പി സ്കൂളിൽ നടക്കും. പയ്യന്നൂർ ബ്ലോക്ക് ചെയർമാൻ കെ.കെ.ഫൽഗുനൻ ഉദ്ഘാടനം ചെയ്യും. പെടേന വാർഡ് ചെയർമാൻ പി.ലക്ഷ്മണൻ അധ്യക്ഷത വഹിക്കും. ക്യാംപിൽ പങ്കെടുക്കുന്നവർ 8078446148, 9605643877 നമ്പറിൽ പേരു റജിസ്റ്റർ ചെയ്യണം.
ഏഴിലോട് ∙ ജില്ലാ ആശുപത്രി, കുഞ്ഞിമംഗലം ജൻ ഔഷധി കേന്ദ്രം സിഎസ്‌സിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാംപ് 10ന് തെരുവിലെ പി.കെ.കൃഷ്ണൻ സ്ക്വയറിൽ നടക്കും. 8715575770

ഓലപ്പുര സാഹിത്യ പുരസ്കാരത്തിന് അപേക്ഷിക്കാം
കണ്ണൂർ ∙ ഓലപ്പുര സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ 1997-98 വർഷത്തെ 10ാം ക്ലാസ് വിദ്യാർഥികളുടെ സമന്വയ വേദിയാണ് ഓലപ്പുര. ഈ സംഘടന സംസ്ഥാന തലത്തിൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച മലയാള കവിതാ സമാഹാരത്തിനാണ് ഓലപ്പുര സാഹിത്യ പുരസ്കാരം നൽകുന്നത്. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും 10001രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

2000 മുതൽ 2024 മേയ് വരെ പ്രസിദ്ധീകരിച്ച രചനയാണ് അവാർഡിന് പരിഗണിക്കുകയെന്നു കെ.വി.മനോജ് കുമാർ, കെ.വി.നാരായണൻ, എസ്.ആർ.സിന്ധു, അനീഷ് ഉത്രാടം എന്നിവർ അറിയിച്ചു. പുസ്തകങ്ങൾ 20നകം ലഭിക്കണം. പുസ്തകങ്ങൾ അയയ്ക്കേണ്ട വിലാസം കെ.വി.മനോജ്‌ കുമാർ, ശ്രീശൈലം, പി.ഒ.മുണ്ടലൂർ, കണ്ണൂർ, 670622, ഫോൺ–8136891003, 90204 61486, 9495278637. 

കണ്ണൂർ സർവകലാശാലാ ഓറിയന്റേഷൻ മീറ്റ് നാളെ
പിലാത്തറ ∙ കണ്ണൂർ സർവകലാശാലാ ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാല് വർഷ ഡിഗ്രി പ്രോഗ്രാമിന്റെ അഡ്മിഷൻ, റഗുലേഷൻ, സർട്ടിഫിക്കറ്റ് എന്നിവയെക്കുറിച്ച് വിശദീകരിക്കാൻ പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് സയൻസ് കോളജിൽ നാളെ 10.30 മുതൽ ഓറിയന്റേഷൻ മീറ്റ് സംഘടിപ്പിക്കും.  അക്കാദമിക് കൗൺസിൽ അംഗം ഡോ. കെ.ദീപ വിഷയാവതരണം നടത്തും. വിവരങ്ങൾക്ക് 9447547490, 9895922910.

സംസ്ഥാന സബ് ജൂനിയർ ഹോക്കി: ഇന്ന് സെമി ഫൈനൽ
തലശ്ശേരി∙ സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാംപ്യൻഷിപ്പിൽ എറണാകുളം, തിരുവനന്തപുരം, ജി.വി.രാജ, സായി കൊല്ലം ടീമുകൾ സെമി ഫൈനലിൽ. ഇന്നു രാവിലെ ആദ്യ സെമിയിൽ തിരുവനന്തപുരം ജില്ല കൊല്ലം സായി ടീമുമായി മത്സരിക്കും. രണ്ടാം സെമിയിൽ എറണാകുളം ജില്ല ജി.വി രാജ ടീമിനെ നേരിടും. 3ന് നടക്കുന്ന ഫൈനൽ മത്സരത്തിന് മുൻപ് മൂന്നാം സ്ഥാനക്കാർക്കായുള്ള  ലൂസേഴ്സ് ഫൈനൽ മത്സരം നടക്കും. 

ഡ്രൈവിങ് ടെസ്റ്റ്
ഇരിട്ടി∙ സർക്കാരിന്റെ പുതുക്കിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ആർടി ഓഫിസിലെ ഡ്രൈവിങ് ടെസ്റ്റ് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലും ഫിറ്റ്നസ് ടെസ്റ്റ് ചൊവ്വ, വെള്ളി ദിവസങ്ങളിലുമായി പുനകഃ്രമീകരിച്ചതായി ജോയിന്റ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001.

അറിയിപ്പ്
പയ്യന്നൂർ ∙ പയ്യന്നൂർ കോളജിൽ 2018നും 2020നുമിടയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡിപ്പോസിറ്റ് തിരിച്ചു വാങ്ങാത്തവർ 20നകം രസീതു ഹാജരാക്കി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇന്ന് 
∙ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് രാത്രി 11.30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ശക്തിയേറിയ കടലാക്രമണത്തിനും സാധ്യത. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്കു പുറപ്പെടാൻ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com