മണാട്ടി മന്നായം പുഴയിൽ നഞ്ചുകലക്കി മീൻപിടിത്തം
Mail This Article
×
ചപ്പാരപ്പടവ് ∙ നീരൊഴുക്കു നിലയ്ക്കാറായ സമയത്ത് പുഴ വിഷലിപ്തമാക്കി മീൻപിടിത്തം. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി മന്നായം പുഴയിലാണ് കഴിഞ്ഞദിവസം നഞ്ചു കലക്കി മീൻ പിടിച്ചത്. ചത്ത മീനുകൾ പുഴയിൽ ഒഴുകി നടക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ഇവ ചീഞ്ഞളിഞ്ഞ് ജലം മലിനമാകും. ആഴ്ചകൾക്ക് മുൻപ് സമീപത്തുള്ള കുറ്റിപ്പുഴയിലും നഞ്ചു കലക്കി മീൻ പിടിച്ചിരുന്നു. അത് ചെയ്തവരെ ഇതുവരെ കണ്ടെത്താനായില്ല. ജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ കുളിക്കാനും വസ്ത്രം കഴുകാനും മറ്റുമായി ഉപയോഗിക്കുന്ന പുഴയാണ് മലിനമായത്. ഇതിന് കാരണക്കാരായവരെ പിടികൂടണമെന്നു മീൻപറ്റി മണാട്ടി പുഴയോര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.