ADVERTISEMENT

അങ്ങാടിക്കടവ്∙ പുതുതായി ടാറിങ് പൂർത്തിയാക്കിയ എടൂർ–പാലത്തുകടവ് റോഡിൽ വളവുപാറയിൽ അപകടം പതിവാകുന്നതായി പരാതി. ഒരേ സ്ഥലത്ത് എട്ടോളം ചെറുതും വലുതുമായ അപകടങ്ങൾ ആഴ്ചകൾക്കകം നടന്നത്. ഇതിൽ ഒരാളുടെ ജീവനും നഷ്ടമായി. ചില വാഹനങ്ങൾ തകരുകയും ചിലർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മഴക്കാലം ആകുന്നതോടെ ദുരന്ത സാധ്യത കൂടുമെന്നും ആശങ്കയുണ്ട്. വളവും ഇറക്കവും ചേർന്ന റോഡിൽ നിന്നും വാഹനങ്ങൾ പെട്ടെന്ന് തെന്നിമാറുകയാണ്. ഇരുചക്ര വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. റോഡിന്റെ ഒരു വശം അപകടകരമായ വലിയ ഗർത്തം ഉണ്ടെങ്കിലും ഇവിടെ സുരക്ഷ വേലിയോ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. 

ഇതേ റോഡിൽ അപകടകരമായ വേറെയും 3 വളവുകൾ ഉണ്ടെങ്കിലും ഭാഗ്യത്തിനു ഇതുവരെ അപകടങ്ങൾ സംഭവിച്ചിട്ടില്ല. ആൾത്താമസം കുറവായ പ്രദേശമായതിനാൽ അപകടം നടന്നാലും പുറംലോകം അറിയാനും താമസം നേരിടുകയാണ്. സ്ഥിരമായി ഒരേ സ്ഥലത്തു തന്നെ അപകടങ്ങൾ നടക്കുന്നത് നിർമാണത്തിലെ അപാകതമൂലമാണെന്നും ആക്ഷേപം ഉണ്ട്. ശാസ്ത്രീയ പരിശോധന നടത്തി അപകടം ഒഴിവാക്കുന്നതിനു നടപടി വേണമെന്നാണ് ആവശ്യം. നിർമാണ സമയത്ത് പ്രദേശവാസികൾ പ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com